»   » ഇനി കൂടുതല്‍ ശ്രദ്ധയോടെ, തോപ്പില്‍ ജോപ്പന് ശേഷം മംമ്ത അടുത്ത ചിത്രത്തിലേക്ക്!

ഇനി കൂടുതല്‍ ശ്രദ്ധയോടെ, തോപ്പില്‍ ജോപ്പന് ശേഷം മംമ്ത അടുത്ത ചിത്രത്തിലേക്ക്!

Posted By: Sanviya
Subscribe to Filmibeat Malayalam

വളരെ സെലക്ടീവയാണ് ഇപ്പോള്‍ നടി മംമ്ത പുതിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തോപ്പില്‍ ജോപ്പനാണ് നടി ഒടുവില്‍ അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെയാണ് മംമ്ത അവതരിപ്പിച്ചത്. ആന്‍ഡ്രിയയാണ് മറ്റൊരു കഥാപാത്രം.

ഇപ്പോഴിതാ തോപ്പില്‍ ജോപ്പന് ശേഷം നടി പുതിയ ചിത്രത്തിലേക്ക് കടന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ഛായന്‍സ് എന്ന ചിത്രത്തിന് മംമ്തയുടെ അടുത്ത ചിത്രം. അഞ്ചു മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കഥാപാത്രങ്ങള്‍

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹീം, ജേക്കബ് ഗ്രിഗറി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും.

മംമ്തയുടെ റോള്‍

പ്രധാനപ്പെട്ട ഒരു വേഷമാണ് ചിത്രത്തില്‍ മംമ്്ത കൈകാര്യം ചെയ്യുന്നത്. മംമ്തയുടെ റോള്‍ പുറത്ത് വിട്ടിട്ടില്ല.

അനു സിത്താര

മംമ്തയ്‌ക്കൊപ്പം ഹാപ്പി വെഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താര മറ്റൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.

മൂന്നാമത്തെ ചിത്രം

കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് അച്ചായന്‍സ്. ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് കണ്ണന്‍ താമരകുളത്തിന്റെ ആദ്യ ചിത്രം.

English summary
Mamtha Mohandas's Next Is Achayans!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam