»   » മാമുക്കോയ പറഞ്ഞത്, മോഹന്‍ലാല്‍ കേട്ടപ്പോള്‍ തെറ്റി; സിനിമയില്‍ ഇല്ലാത്ത സംഭാഷണം ഉണ്ടായി

മാമുക്കോയ പറഞ്ഞത്, മോഹന്‍ലാല്‍ കേട്ടപ്പോള്‍ തെറ്റി; സിനിമയില്‍ ഇല്ലാത്ത സംഭാഷണം ഉണ്ടായി

Posted By: Rohini
Subscribe to Filmibeat Malayalam

തിരുവനന്തപുരം ഭാഷയെ സുരാജ് വെഞ്ഞാറമൂട് ജനകീയമാക്കുന്നതിനൊക്കെ മുമ്പ് കോഴിക്കോടന്‍ ഭാഷയെ ഹിറ്റാക്കിയവരാണ് മാമുക്കോയയും കുതിരവട്ടം പപ്പുവുമൊക്കെ. ഭാഷാ പ്രയോഗം കൊണ്ടാണ് തുടക്കിത്തില്‍ ഇവര്‍ ശ്രദ്ധിക്കപ്പെട്ടതും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!

കോഴിക്കോടന്‍ ശൈലി മൂലം സിനിമയില്‍ ഉണ്ടായ ചില രസകരമായ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ സംസാരിക്കവെ മാമുക്കോയ പങ്കുവയ്ക്കുകയുണ്ടായി.

വരവേല്‍പിന്റെ സെറ്റ്

സത്യന്‍ അന്തിക്കാട് ഒരുക്കിയ വരവേല്‍പ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് രസകരമായ സംഭവം നടക്കുന്നത്. രാത്രി മൂക്കറ്റം മദ്യപിച്ച് കൃഷ്ണന്‍കുട്ടി നായരുടെ കഥാപാത്രം നടന്നു വരുന്നു. ഒരു അലമ്പ് വരവാണ്. ഇയാളെ എന്തു ചെയ്യണമെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം മാമുക്കോയയോട് ചോദിക്കുന്നു.

പൊരയും പുഴയും

ഇയാളെ പൊരയില്‍ കൊണ്ടിടാം എന്ന് മാമുക്കോയ പറയും. പൊഴയിലോ? മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചു. എന്റെ പൊരയില്, മാമുക്കോയ വിണ്ടും പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ കേട്ടത് പൊഴയിലെന്നായിരുന്നു.

ഇല്ലാത്ത സംഭാഷണം

അത് കേട്ട് സെറ്റിലുള്ളവര്‍ കൂട്ടച്ചിരിയായിയി. എഴുതി തയാറാക്കി വച്ചിരുന്ന സംഭാഷണം കൂടാതെ ഒരു വരി കൂടി യാദൃശ്ചികമായി സിനിമയില്‍ കടന്നു വരികയായിരുന്നു എന്ന് മാമുക്കോയ പറഞ്ഞു. (കോഴിക്കോടന്‍ ഭാഷയില്‍ പൊരു/ പുര എന്ന് പറയുന്നത് വീട് എന്ന അര്‍ത്ഥത്തിലാണ്)

ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍

അതുപോലെ മാമുക്കോയയുടെ കോഴിക്കോടന്‍ ശൈലിയില്‍ ഫേമസായ ഒരു രംഗം ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലുമുണ്ട്. ചിത്രത്തില്‍ മാമുക്കോയ ഇറങ്ങി വന്ന് മോഹന്‍ലാലിനെ ഭീക്ഷണിപ്പെടുത്തുന്നതാണ് രംഗം. തന്റെ വാരിയെല്ലൂരി ഗ്രില്‍സാക്കും എന്നാണ് ഡയലോഗ്. മറ്റെങ്ങും കേട്ടിട്ടില്ലാത്ത തനി കോഴിക്കോടന്‍ ശൈലിയില്‍ മാത്രമുള്ള ഒരു പ്രയോഗമാണിത്

English summary
Mamukkoya share the funny incident happened in Varavelppu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam