»   » വിധവയെ ബലാത്സംഗം ചെയ്തയാള്‍ക്ക് ശിക്ഷ

വിധവയെ ബലാത്സംഗം ചെയ്തയാള്‍ക്ക് ശിക്ഷ

Posted By:
Subscribe to Filmibeat Malayalam

ദില്ലി: വിധവയായ സ്ത്രീയെ പറഞ്ഞ് പറ്റിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാള്‍ക്ക് കോടതി ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അവിവാഹിതനാണെന്ന് പറഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയായിരുന്നു പീഡനം. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

ജഹാംഗീര്‍പുരിയിലെ താമസക്കാരനായ ദില്ലി ജല അതോറിറ്റി ജീവനക്കാരന്‍ രാജ് കുമാറിനെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിവേദിത അനില്‍ ശര്‍മ തടവ് ശിക്ഷക്ക് വിധിച്ചത്. ഭാവിയില്‍ ഇത്തരക്കാര്‍ക്ക് ഈ വിധി ഒരു പാഠമാകട്ടെയെന്നും ജഡ്ജി പറഞ്ഞു. പിഴയായ ഒരു ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ദില്ലി വിക്റ്റിംസ് കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്നും പരാതിക്കാരിക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

Delhi Map

മൂന്ന് മക്കളുള്ള മധ്യവയസ്‌കയായ വിധവയാണ് പരാതിക്കാരി. ഭര്‍ത്താവിന്റെ മരണ ശേഷം രാജ് കുമാര്‍ അടുപ്പം കാണിച്ച് കൂടെ കൂടുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. താന്‍ അവിവാഹിതനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ രാജ് കുമാറിനെ വിശ്വസിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് 2008 ജൂലായ് 22 ന് യമുനാ ബസാറിലെ ആര്യ സമാജ് മന്ദിരത്തിലെത്തി രാജ് കുമാര്‍ വിവാഹ നാടകവും നടത്തി. തുടര്‍ന്ന് ഭാര്യാ ഭര്‍ത്താക്കന്‍മാരായിത്തന്നെയാണ് ജീവിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

പിന്നീടാണ് രാജ് കുമാറിന് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന കാര്യം അറിയുന്നത്. ഇത് സംബന്ധിച്ച് രാജ് കുമാറിനോട് ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പാരാതിക്കാരിപറയുന്നു.

ആര്യ സമാജത്തില്‍വച്ച് നടന്ന വിവാഹത്തിന്റഎ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ പോലീസ് ഹാജരാക്കി. വിവാഹം നടത്തിയ പൂജാരിയും സാക്ഷി പറയാന്‍ കോടതിയില്‍ എത്തിയിരുന്നു.

തന്നെ മനപ്പൂര്‍വ്വം വഞ്ചിക്കുകയാണെന്ന് രാജ് കുമാര്‍ കോടതിയോട് പറഞ്ഞു. ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്നതിനുള്ള ശ്രമമാണിതെന്നും രാജ് കുമാര്‍ കോടതിയെ അറിയിച്ചു. പക്ഷേ കോടതി ഇക്കാര്യങ്ങളൊന്നും ചെവിക്കൊണ്ടില്ല.

English summary
A Delhi court has sentenced a man to seven years in jail for raping a middle-aged widow by impersonating as a bachelor and marrying her, terming his act as "most deplorable".

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam