twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    By Lakshmi
    |

    തമിഴകത്തെ പ്രമുഖ സംവിധായകനാണ് മണിരത്‌നം. മണിരത്‌നം സ്റ്റൈല്‍ എന്നൊരു പ്രയോഗം തന്നെ സിനിമാരംഗത്ത് നിലനില്‍ക്കുന്നുണ്ട്. മാന്ത്രികസൗന്ദര്യമുള്ള ചിത്രങ്ങളാണ് മണിരത്‌നം സംവിധാനം ചെയ്തവയില്‍ പലതും. അതുകൊണ്ടുതന്നെ മണിരത്‌നം സ്റ്റൈലിന് ആരാധകരും ഏറെയുണ്ട്. തമിഴകത്ത് മാത്രമല്ല ബോളിവുഡിലും ചിത്രങ്ങളെടുത്ത് വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം.

    1983ല്‍ പല്ലവി അനുപല്ലവി എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മണിരത്‌നം സംവിധായകനായി അരങ്ങേറിയത്. ആദ്യ ചിത്രത്തിന് തന്നെ മണിരത്‌നം പ്രശംസകള്‍ വാരിക്കൂട്ടി, പോരാത്തതിന് കര്‍ണാടക സര്‍ക്കാറിന്റെ പുരസ്‌കാരവും സ്വന്തമാക്കി.

    അന്നുമുതലിങ്ങോട്ട് മണിരത്‌നം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മദിരാശിയില്‍ 1956ലാണ് മണിരത്‌നം ജനിച്ചത്. അദ്ദേഹത്തിന് പിതാവ് വേണുഗോപാലരത്‌നം ഒരു ചലച്ചിത്രനിര്‍മ്മാതാവായിിരുന്നു. മുംബൈയില്‍ വച്ച് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ മണിരത്‌നം മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് എന്നും പാഷനായ സിനിമയിലേയ്ക്ക് അദ്ദേഹം എത്തുകയായിരുന്നു.

    അദ്ദേഹം അമ്പത്തിയെട്ടാം പിറന്നാല്‍ ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹം ചെയ്ത മികച്ച ഹിന്ദിച്ചിത്രങ്ങളുടെ പട്ടികയൊന്ന് നോക്കാം.

    ദില്‍ സേ

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും മനീഷ കൊയ്രാളയുമായിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തത്. മണിരത്‌നം സംവിധാനം ചെയ്ത ആദ്യ ഹിന്ദിച്ചിത്രമാണിത്. വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ബോക്‌സ് ഓഫീസില്‍ വലിയ മികവ് പുലര്‍ത്തിയില്ലെങ്കിലും മണിരത്‌നത്തിന്റെ മികച്ച ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണിത്.

    റോജ

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    1992ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അരവിന്ദ് സ്വാമിയും മധുബാലയുമായിരുന്നു നായകനും നായികയുമായത്. തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ചിത്രം നേടിയ പ്രശസ്തിയ്ക്ക് കണക്കില്ല. ചിത്രവും ഗാനങ്ങളുമെല്ലാം സൂപ്പര്‍ഹിറ്റായി മാറി. തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലുള്ളൊരു പ്രണയകഥയായിരുന്നു റോജ. മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

    ബോംബെ

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    1995ല്‍ റിലീസ് ചെയ്ത ഈ ചിത്രവും മനോഹരമായ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. അരവിന്ദ് സ്വാമി, മനീഷ കൊയ്രാള എന്നിവര്‍ പ്രധാനവേഷം ചെയ്ത ചിത്രം 1992ലെ മുംബൈ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ഇത്. സംഗീതത്തിന്റെ കാര്യത്തിലും ചിത്രം മികച്ചുനിന്നു.

    യുവ

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    2004ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രം യൂത്ത് ഓറിയന്റഡ് ചിത്രമായിരുന്നു. മൂന്ന് കഥകള്‍ ഉള്‍പ്പെടുത്തിയ ഈ ചിത്രം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ളതായിരുന്നു. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, വിവേക് ഒബ്‌റോയ്, ഇഷ ഡിയോള്‍, റാണി മുഖര്‍ജി, കരീന കപൂര്‍ എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍.

    സാത്തിയ

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    2002ല്‍ പുറത്തിറങ്ഹിയ ഈ ചിത്രത്തില്‍ വിവേക് ഒബ്രോയിയും റാണി മുഖര്‍ജിയുമായിരുന്നു താരങ്ങള്‍. മണിരത്‌നം നിര്‍മ്മിച്ച ഈ ചിത്രം ഷാദ് അലിയാണ് സംവിധാനം ചെയ്തത്. തമിഴില്‍ നിന്നും റീമേക്ക് ചെയ്തതാണ് ഈ ചിത്രം.

    ഗുരു

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമായിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തത്. ആര്‍ മാധവന്‍, വിദ്യ ബാലന്‍, ആര്യ ബബ്ബാര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ദുരുഭായ് അംബാനിയുടെ ജീവിതകഥ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കിയത്.

    രാവണ്‍

    മണിരത്‌നത്തിന്റെ മാന്ത്രികതയുള്ള ഹിന്ദിചിത്രങ്ങള്‍

    2010ല്‍ റിലീസ് ചെയ്ത രാവണ്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിക്രവുമായിരുന്നു പ്രധാന താരങ്ങള്‍. ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നു ചെയ്തത്. മികച്ച ചിത്രമെന്ന് രാവണും പേരുനേടിയിട്ടുണ്ട്.

    English summary
    Bollywood has a reason to celebrate today as versatile film director and producer Mani Ratnam has turned 58
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X