twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്ലിക്ക്‌ ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയോ ; മണിച്ചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്‌

    |

    മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഇന്നസെന്റ്, സുധീഷ്, കെ പി എ സി ലളിത, നെടുമുടി വേണു, തിലകന്‍ തുടങ്ങി വന്‍താര നിരകൊണ്ട് സമ്പന്നമായ
    ചിത്രം മികച്ച നടിക്കും മികച്ച ജനപ്രിയ ചിത്രത്തിനും ഉള്‍പ്പെട രണ്ട് ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു. സിനിമ ഇറങ്ങി 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിനു പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

    Rudra Pic

    ഗംഗയ്‌ക്കൊപ്പം തന്നെ ഏറെ ചര്‍ച്ച ചെയ്ത മറ്റൊരു കഥാപാത്രമായിരുന്നു അല്ലി. തമിഴിലും തെലുങ്കിലും ശ്രദ്ധേയായ രുദ്രയായിരുന്നു ചിത്രത്തില്‍ അല്ലിയായി എത്തിയത്. ചിത്രത്തില്‍ ശോഭനയുടെ ''അല്ലിക്ക് ആഭരണം എടുക്കാന്‍ ''എന്നു തുടങ്ങുന്ന ഡയലോഗ് പിന്നീട് പല ഡബ്‌സ്മാഷുകളിലും കോമഡി സ്‌കിറ്റുകളിലും മലയാളികളികള്‍ പുനരവതരിപ്പിച്ചുകൊണ്ടേയിരുന്നു.

    ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രകാശ് രാജ് ചെയ്ത നല്ല കാര്യം! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രകാശ് രാജ് ചെയ്ത നല്ല കാര്യം! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

    ഇപ്പോഴിതാ അല്ലിയായി അഭിനയിച്ച രുദ്രയ്‌ക്കൊപ്പമുള്ള ഒരു പ്രേക്ഷകന്റെ സെല്‍ഫിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രണവ് മാധവന്‍ എന്ന യുവാവാണ് രുദ്രയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയിയല്‍ പങ്കുവെച്ചത്. ജി എന്‍ പി സി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുക്കുന്നത്. ''അല്ലിക്ക്‌ ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയൊ എന്നു ചോദിച്ചു...ഈ മുഖം മറന്നോ? #രുദ്ര... '' എന്നായിരുന്നു ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചത്‌. വിമാനത്താവളത്തില്‍ വെച്ച് എടുത്ത ചിത്രമാണിത്.

    കൊവിഡ് 19; സഹായഹസ്തവുമായി താരങ്ങൾ, 20 ലക്ഷം രൂപ സംഭവാന നൽകി യുവനടൻ നിധിൻകൊവിഡ് 19; സഹായഹസ്തവുമായി താരങ്ങൾ, 20 ലക്ഷം രൂപ സംഭവാന നൽകി യുവനടൻ നിധിൻ

    സെല്‍ഫി പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. നിരവധി കമന്റുകളാണ് സെല്‍ഫിക്കു താഴെ വന്നിട്ടുള്ളത്. ബട്ടര്‍ഫ്‌ളൈസ്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ധ്രുവം, ആയുഷ്‌ക്കാലം, കുടുംബകോടതി തുടങ്ങിയവയാണ് രുദ്ര അഭിനയിച്ച മറ്റു പ്രധാന സിനിമകള്‍. വിജി തമ്പിയുടെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ കുടുംബകോടതിയാണ് താരം അവസാനം അഭിനയിച്ച മലയാള ചിത്രം. ഏറെക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും തമിഴ് സീരിയലുകളില്‍ രുദ്ര സജീവമാണ്.

    വെറുതെ ഇരുന്ന് സമയം കളയേണ്ട, അവധി ദിനങ്ങൾ ആസ്വാദകരമാക്കാം... കണ്ടിരിക്കേണ്ട വെബ് സീരീസുകൾ വെറുതെ ഇരുന്ന് സമയം കളയേണ്ട, അവധി ദിനങ്ങൾ ആസ്വാദകരമാക്കാം... കണ്ടിരിക്കേണ്ട വെബ് സീരീസുകൾ

    ഫാസിലിന്റെ സംവിധാനത്തില്‍ 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്‌
    ഏതാണ്ട് 365 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിനു ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു. കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു.

    English summary
    Manichitrathazhu Actress Rudra New Pic Goes Viral In Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X