»   » ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ അപകടം, മണികണ്ഠന്‍ ആചാരിക്ക് പരിക്ക് !!

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ അപകടം, മണികണ്ഠന്‍ ആചാരിക്ക് പരിക്ക് !!

Posted By: Nihara
Subscribe to Filmibeat Malayalam

കമ്മട്ടിപ്പാടം സിനിമ കണ്ടവരാരും ചിത്രത്തിലെ ബാലന്‍ ചേട്ടനേയും മറന്നു കാണാനിടയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മണികണ്ഠന്‍ ആചാരി. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തെ തുടര്‍ന്ന് താരത്തിന് പരിക്കേറ്റു.

മുഖത്തും കൈക്കും പരിക്കേറ്റ താരത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം നടന്നത്. സിനിമാ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തെ ലൊക്കേഷനിലേക്ക് പോകുന്നതിനിടയില്‍ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്.

സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

മണികണ്ഠന്‍ ആചാരിക്ക് പരിക്ക്

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ മണികണ്ഠന്‍ ആചാരിക്ക് പരിക്കേറ്റു. കൈയിലും മുഖത്തും പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ

എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മണികണ്ഠന് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം കണ്ടവരാരും ബാലന്‍ ചേട്ടനെ മറക്കില്ല. അത്രയ്ക്ക് മികച്ച പ്രകടനമാണ് താരം ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

നിറയെ ചിത്രങ്ങള്‍

കമ്മട്ടിപ്പാടത്തിലൂടെ സിനിമയില്‍ അരങ്ങേറിയ മണികണ്ഠന്‍ ആചാരി അലമാര, അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടയൊണ് അപകടമുണ്ടായത്.

English summary
Manikandan Achari getting injured in an Accident.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam