For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗേള്‍ഫ്രണ്ടുണ്ടോ? വിവാഹം എന്ന് നടക്കും? സ്വാസികക്കും അനൂപിനും മണിക്കുട്ടന്‍ നല്‍കിയ മറുപടി

  |

  പോയ വര്‍ഷം മലയാളികള്‍ ആഘോഷമാക്കിയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസണ്‍ 3. അതിലെ ടൈറ്റില്‍ വിന്നറായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മണിക്കുട്ടന്‍ അടുത്തിടെ പങ്കെടുത്ത ഒരു ഇന്റര്‍വ്യൂവാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമൃത ടിവിയില്‍ നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ ആയിരുന്നു മണിക്കുട്ടന്റെ തമാശ നിറഞ്ഞ അഭിമുഖം. മണിക്കുട്ടനൊപ്പം നടി ലക്ഷ്മി ഗോപാലസ്വാമിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

  മകളുടെ പിറന്നാള്‍ ദിവസം ഇക്കാര്യം ചെയ്താല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും; മാത്യകയാവും,നവീനോട് ഡോക്ടര്‍

  മണിക്കുട്ടന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ടില്‍ ലക്ഷ്മി അമ്മയായി അഭിനയിച്ച കാര്യം പറഞ്ഞായിരുന്നു ഇന്റര്‍വ്യൂവിന്റെ തുടക്കം. ഒരു പതിനെട്ടുകാരന്റെ അമ്മയായി അഭിനയിച്ചത് അന്ന് നിരവധി പേര്‍ക്ക് പ്രശ്‌നമായി തോന്നിയിരുന്നതായും ലക്ഷ്മി പറഞ്ഞു. തന്റെ അച്ഛന്‍ പോലും സിനിമ മുഴുവന്‍ കാണാതെ ഇരുന്നിടത്തുനിന്നും എഴുന്നേറ്റുപോയി. പക്ഷെ ഒരു കലാകാരി എന്ന നിലയില്‍ ഈ സിനിമ തനിക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്തതായും എന്നാല്‍ കരിയറിന് പ്രയോജനപ്പെട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. പക്ഷെ, സിനിമയിലെ പാട്ടുകള്‍ തനിക്കിപ്പോഴും പ്രിയപ്പെട്ടതാണ്.

  manikkuttan

  മണിക്കുട്ടന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും വിവാഹക്കാര്യവും പരിപാടിയില്‍ ചര്‍ച്ചയായി. അപ്പോള്‍ സ്വാസികയും ഇതേ അവസ്ഥയിലൂടെ തന്നെയല്ലേ കടന്നുപോകുന്നതെന്നും നമ്മള്‍ ഒരേ തോണി തുഴയുന്ന മൂന്നുപേരാണെന്നും ചിരിച്ചുകൊണ്ടു പറഞ്ഞു. ഇതിനിടയില്‍ ബിഗ്‌ബോസില്‍ മണിക്കുട്ടനൊപ്പമുണ്ടായിരുന്ന നടന്‍ അനൂപും പരിപാടിയില്‍ പങ്കുചേര്‍ന്നു. വിഷുവിന് ശേഷം ഞങ്ങള്‍ക്കായി എന്തെങ്കിലും സര്‍പ്രൈസ് കാത്തുവെച്ചിട്ടുണ്ടോ എന്നായിരുന്നു മണിക്കുട്ടനോട് അനൂപിന്റെ ചോദ്യം.

  ആദ്യ സിനിമ മുതല്‍ തനിക്ക് നിരവധി പെണ്‍കുട്ടികള്‍ ആരാധകരായിട്ടുണ്ടെന്നും കായംകുളം കൊച്ചുണ്ണിക്ക് ശേഷം അത് കൂടിയെന്നും എന്നാല്‍ ആദ്യ ചിത്രം കഴിഞ്ഞ് 16 വര്‍ഷമായിട്ടും ഇതുവരെ കല്യാണം കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. അവതാരക സ്വാസികയുടെ ചോദ്യത്തിനായിരുന്നു മണിക്കുട്ടന്റെ രസകരമായ മറുപടി. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയെന്ന സീരിയലില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു നേട്ടമായിരുന്നുവെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ഇപ്പോഴും ജനങ്ങള്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നുണ്ട്.

  പ്രായം തോന്നിക്കാതെ എന്നും ഒരേപോലെ ഇരിക്കുന്നതിന് പിന്നിലുള്ള രഹസ്യവും മണിക്കുട്ടന്‍ പങ്കുവെച്ചു. ലക്ഷ്മിയാണ് അതിന് തന്റെ പ്രചോദനമെന്നും അവര്‍ക്ക് പ്രായമാകുന്നത് തോന്നിക്കാത്തതുപോലെ തനിക്കും പ്രായമാകുന്നത് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇനിയൊരു ഇരുപത് വര്‍ഷം കഴിഞ്ഞാലും ഇതുപോലെ തന്നെ ഇരിക്കാനാണ് ആഗ്രഹമെന്നും മണിക്കുട്ടനൊപ്പം ലക്ഷ്മിയും പറഞ്ഞു.

  കലാകാരി എന്ന നിലയില്‍ ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. അതിനിടയില്‍ വിവാഹത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. വിവാഹം കഴിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഇപ്പോഴുള്ള ജീവിതത്തില്‍ പൂര്‍ണ്ണസന്തോഷവതിയാണെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നു.

  ബിഗ് ബോസിലെ എല്ലാ മത്സരാര്‍ത്ഥികളുമായും മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്ന മണിക്കുട്ടന്‍ പ്രേക്ഷകരുടെ റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു. സൂര്യ മണിക്കുട്ടനോട് പ്രണയം തുറന്നുപറഞ്ഞതും അത് സ്‌നേഹപൂര്‍വ്വം നിരസിച്ചതുമെല്ലാം പ്രേക്ഷകര്‍ കണ്‍മുന്നില്‍ കണ്ടതാണ്. ഗ്രാന്റ് ഫിനാലെയില്‍ പ്രേക്ഷകര്‍ പ്രവചിച്ചതുപോലെ മണിക്കുട്ടന്‍ ഒന്നാം സ്ഥാനവും സായി വിഷ്ണു രണ്ടാം സ്ഥാനവും ഡിംബല്‍ മൂന്നാം സ്ഥാനവും നേടി. ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തനിക്ക് സ്‌പോണ്‍സര്‍ ചെയ്ത വീട് ലഭിച്ചതിനെക്കുറിച്ചും മണിക്കുട്ടന്‍ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

  Recommended Video

  ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാറിലാണ് മണിക്കുട്ടന്‍ ഒടുവില്‍ അഭിനയിച്ചത്. നെറ്റ്ഫളിക്‌സ് പുറത്തിറക്കിയ നവരസയിലെ ഒരു ചിത്രത്തിലും മണിക്കുട്ടന്‍ കഴിഞ്ഞ വര്‍ഷം മുഖം കാണിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മണിക്കുട്ടന്‍.

  Read more about: lakshmi gopalaswami swasika
  English summary
  Manikkuttan opens up about his marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X