Don't Miss!
- News
സ്ഥിരമായി ചാര്‍ട്ടേഡ് ഫ്ളൈറ്റ്; പ്രവാസികള്‍ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിര്‍ത്തിയിട്ടില്ലെന്ന് കെ സുധാകരന്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
റോജയിലെ നായകനാകാൻ മണിരത്നം ക്ഷണിച്ചു, അത് നിരസിച്ചു, കാരണം.., വെളിപ്പെടുത്തലുമായി രാജീവ് മേനോൻ
മലയാളികൾക്കും തമിഴ് സിനിമ പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലാകാരനാണ് രാജീവ് മേനോൻ. മലയാളി ആണെങ്കിൽ കൂടി കോളിവുഡാണ് അദ്ദേഹത്തിന്റെ പ്രധാന തട്ടകം. സംവിധായകൻ, ഛായാഗ്രാഹകൻ, അഭിനേതാവ് എന്നീ നിലകളിൽ തന്റെ പ്രശസ്തി ഉയർത്തിയിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളത് , എന്നാൽ ചെയ്ത ചിത്രങ്ങളൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമാണ്. ദിനം പ്രതി മാറി കൊണ്ടിരിക്കുന്ന ഒരു മീഡിയമാണ് സിനിമ. പ്രമേയത്തിലായാലും ടെക്നിക്കിലായാലും ഈ മാറ്റം കാലക്രമേണെ ഉണ്ടാകുന്നുണ്ട്.
എന്നാൽ രാജീവ് മേനോൻ ചിത്രങ്ങ അന്നും ഇന്നും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ടതാണ്. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. 2000 ൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നു സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം നീണ്ട 19 വർഷം വേണ്ടി വന്നു അടുത്ത ചിത്രം ചെയ്യാൻ. രാജീവ് മേനോൻ മണിരത്നം കൂട്ട്കെട്ട് ഇന്ത്യൻ സിനിമയിലെ ഹിറ്റ് കൂട്ട്കെട്ടാണ്. മണിരത്നത്തിന്റെ റോജ ബോക്സോഫിസിൽ വൻ റെക്കോഡുകൾ നേടിയ ചിത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിനെ കുറിച്ചുളള ഒരു രഹസ്യം പുറത്തു വിടുകയാണ് രജീവ് മേനോൻ. മാത്യഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ തുറന്നു പറഞ്ഞത്.
ഞാൻ ഹിന്ദിയല്ല!! ആദ്യം ഒന്ന് പോയി പഠിച്ചിട്ടു വരൂ... എല്ലാവരേയും ഞെട്ടിപ്പിച്ച പ്രിയങ്ക

മണിരത്നം -രാജീവ് മേനോൻ കൂട്ട്കെട്ട്
മണി രത്നം- രജീവ് മേനോൻ കൂട്ട്കെട്ട് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ്. ഇവർ ഒരുമിച്ചാൽ ഒരു വിഷ്യുൽ ട്രീറ്റാകും ലഭിക്കുക എന്നതിൽ സംശയമില്ലാത്ത കാര്യമാണ്. ബോംബൈ, ഗുരു, കടൽ എന്നീ മണിരത്നം ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് രാജീവ് മേനോനാണ്. സംവിധായകൻ ഛായാഗ്രാഹകൻ എന്ന ബന്ധത്തിനപ്പുറം ഇവര് രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണ്.

റോജയിലെ നായകൻ
മണിരത്നത്തിന്റെ ഏക്കാലത്തേയും ഹിറ്റ് ചിത്രമാണ് റോജ. മികച്ച റെക്കോഡുകൾ നേടിയെടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞിരുന്നു. ആദ്യമായി മണിരത്നം രാജീവ് മോനോനെ വിളിയ്ക്കുന്നത് റോജയ്ക്ക് വേണ്ടിയായിരുന്നു. ക്യാമറ ചെയ്യാനായിരുന്നില്ല ചിത്രത്തിൽ അരവിന്ദ് സ്വാമി അവതരിപ്പിച്ച നായക വേഷം ചെയ്യാനായിരുന്നു. എന്നാൽ താൻ ആ ഛിത്രം ചെയ്യാൻ തയ്യാറായിരുന്നില്ല. ഈ ചിത്രം ഒഴിവാക്കിയതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്നും രാജീവ് മോനോൻ അഭിമുഖത്തിൽ പറഞ്ഞു.

റോജ ഉപേക്ഷിച്ചു
പരസ്യ മേഖലയിലൂടെയായിരുന്നു രാജീവ് മേനോൻ സിനിമയിൽ എത്തിയത്. താൻ ചെയ്ത ആഡ് ഫിലിം കണ്ടിട്ടായിരുന്നു അദ്ദേഹം എന്നെ ഈ ചിത്രത്തിലേയ്ക്ക് ക്ഷണിക്കുന്നത്. ഒരു കഥ എന്നോട് പറഞ്ഞു. അതിന്റെ സെക്കൻഡ് ഹാഫിനെ കുറിച്ച് ചോദിച്ചു. അതൊന്നും നീ ചോദിക്കണ്ട, ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ വേണ്ടിയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണിരത്നത്തിന്റെ ഭാര്യ സുഹാസിനി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സിനിയറായിരുന്നു. സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ അഭിനയിക്കാനുളള വിയോജിപ്പ് അറിയിച്ചിരുന്നു.

അഭിനയിച്ചാലുളള കുഴപ്പം
തനിയ്ക്ക് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ കാര്യം അദ്ദേഹം തിരക്കിയിരുന്നു. തനിയ്ക്ക് ക്യാമറ ചെയ്താൽ മതിയെന്നും, ആക്ട ചെയ്താൽ പിന്നെ ആരു സിനിമയിൽ ക്യാമറ ചെയ്യാൻ വിളിക്കില്ലെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. അങ്ങനെയാണ് റോജയിൽ അരവിന്ദ് സ്വാമി നായകനാവുന്നത്. എന്റെ തീരുമാനം കാരണം അന്ന് ഒരുപാട് വിമർശനങ്ങൾ തനിയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു.

പിന്നെ ബോംബൈ
ഈ ചിത്രത്തിനു ശേഷം മണി ബോംബെയ്ക്ക് വേണ്ടി ക്യാമറ ചെയ്യാൻ വിളിച്ചിരുന്നു. ആ വിളിയ്ക്ക് വേണ്ടി ഞാൻ നന്നേ തയ്യാറെടുത്തിരുന്നു. ആ ചിത്രം എന്റെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തുയ അതുപോലെ സിനിമയൊന്നും ചെയ്യാതെ നടന്നപ്പോൾ മണി എന്നെ ചീത്ത പറയുമായിരുന്നു. അഭിനയം തന്നെയാണ് കാരണം . പണ്ടെ ഞാൻ നിന്നോട് അഭിനയിക്കാൻ പറഞ്ഞതല്ലായിരുന്നോ? എന്ന് പറഞ്ഞു കൊണ്ടാണ് വിമർശനം.
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!