»   » ഇലക്ട്രയില്‍ നയന്‍സിനൊപ്പം മനീഷ കൊയ് രാള

ഇലക്ട്രയില്‍ നയന്‍സിനൊപ്പം മനീഷ കൊയ് രാള

Posted By:
Subscribe to Filmibeat Malayalam
Manisha Koirala
ഋതുവിന് ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന ഇല്കട്രയില്‍ വന്‍താര നിര ഒന്നിയ്ക്കുന്നു. തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി നയന്‍താരയുടെ സാന്നിധ്യം കൊണ്ട് ഷൂട്ടിങ് തുടങ്ങും മുമ്പെ വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയ ഇലക്ട്രയിലെ മറ്റൊരു താരം മനീഷ കൊയ്‌രാളയാണ്. ഒരു കാലത്ത് ബോളിവുഡ് അടക്കിവാണ മനീഷ നയന്‍സിന്റെ അമ്മ വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ബോളിവുഡിലെ നായിക റോളുകളില്‍ നിന്നും നിഷ്‌കാസിതയായ മനീഷ ഉപനായിക വേഷങ്ങളിലേക്ക് ചുവടുമാറുന്നത് കരിയറിന്റെ ആയുസ്സ് നീട്ടാനും കൂടുതല്‍ അഭിനയസാധ്യത വേഷങ്ങള്‍ തേടിയുമാണ്. തമിഴില്‍ മാപ്പിളൈ എന്ന ചിത്രത്തില്‍ ധനുഷിന്റെ അമ്മായിഅമ്മയുടെ വേഷം ചെയ്യാന്‍ സമ്മതിച്ചതിന് പിന്നാലെയാണ് മനീഷ മലയാളത്തിലേക്കെത്തുന്നത്.

ഗ്രീക്ക് നാടകമായ ഇലക്ട്രയെ ഉപജീവിച്ച് ഒരുക്കുന്ന ചിത്രത്തിലെ നായകന്‍ നിഷാനാണ്. ദേശീയ പുരസ്‌ക്കാര ജേതാവ് പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. വിന്ധ്യന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam