»   » മനീഷയുടെ രോഗം; ഇടവപ്പാതി വൈകുന്നു

മനീഷയുടെ രോഗം; ഇടവപ്പാതി വൈകുന്നു

Posted By:
Subscribe to Filmibeat Malayalam
അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി മനീഷ കൊയ്‌രാള മാസങ്ങള്‍ക്കുള്ളില്‍ സുഖംപ്രാപിച്ച് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012 ഡിസംബറിലാണ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ച് 42കാരിയായ മനീഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

മനീഷയുടെ രോഗബാധയും ചികിത്സയും കാരണം മലയാളത്തില്‍ ഒരുചിത്രത്തിന്റെ ജോലികള്‍ അനിശ്ചതമായി നീളുകയാണ്. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയാണ് മനീഷ അഭിനയിക്കുന്ന മലയാള ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം ഏറെക്കുറെ കഴിഞ്ഞതാണെങ്കിലും കുറച്ച് സീനുകള്‍ കൂടി തീര്‍ക്കാനുണ്ടെന്നും ഇത് മനീഷ അഭിനയിക്കേണ്ട സീനുകളാണെന്നും സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു.

നടി എന്നാണ് തിരിച്ചെത്തുകയെന്നത് സംബന്ധിച്ച് തനിയ്ക്ക് വ്യക്തമായ വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും അവര്‍ വരുന്നതുവരെ ഈ അനിശ്ചിതത്വം തുടരുമെന്നും ലെനിന്‍ പറയുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ 'ഭൂത് റിട്ടേണ്‍സ്' ആണ് രോഗബാധിതയാകുന്നതിനു മുന്‍പ് മനീഷ അവസാനമായി അഭിനയിച്ച ചിത്രം.

രോഗം സ്ഥിരീകരിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് കീമോതെറാപ്പിയെ തനിയ്ക്ക് പേടിയാണെന്നും പക്ഷേ എല്ലാത്തിനെയും നേരിടാന്‍ പ്രാര്‍ത്ഥനയിലൂടെ താന്‍ കരുത്തുനേടിയെന്നും മറ്റും മനീഷ ട്വീറ്റ് ചെയ്തിരുന്നു.

1991ല്‍ സൗദാഗര്‍ എന്ന ഹിന്ദിച്ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് നേപ്പാളുകാരിയായ മനീഷ ബോളിവുഡ് സിനിമയുടെ ഭാഗമായത്. ദില്‍ സേ, 1942 എ ലവ് സ്‌റ്റോറി, ബോംബെ, ലജ്ജ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മനീഷ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

English summary
Manisha Koirala's illness has affected the shoot of Lenin Rajendran's Edavapathy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam