»   » കാന്‍സര്‍ ഭേദമായി; മനീഷ തിരിച്ചെത്തുന്നു

കാന്‍സര്‍ ഭേദമായി; മനീഷ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന നടി മനീഷ കൊയ്‌രാള തിരിച്ചെത്തുന്നു. ഈയാഴ്ച തന്നെ അമേരിക്കയില്‍ നിന്നും മനീഷ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് 2012ലാണ് മനീഷ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേയ്ക്ക് പോയത്. ട്വിറ്ററിലൂടെയാണ് താന്‍ തിരിച്ചെത്തുന്ന കാര്യം മനീഷ അറിയിച്ചിരിക്കുന്നത്.

രോഗം പൂര്‍ണമായും ഭേദപ്പെട്ടുവെന്നും വൈകാതെ സാധാരണജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്നുമാണ് മനീഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂയര്‍ക്കിലെ സ്ട്രീറ്റ് ഫെയറില്‍ മനീഷയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ട്രീറ്റ് ഫെയര്‍ സന്ദര്‍ശിച്ചകാര്യം താരം സ്ഥിരീകരിച്ചിട്ടുണ്ട്.

ലെനിന്‍ രാജേന്ദ്രന്റെ ചിത്രമായ ഇടവപ്പാതിയുടെ ഷൂട്ടിങ്ങിനിടെയാണ് മനീഷ കൊയ്രാള രോഗബാധിതയായത്. അതിനാല്‍ത്തന്നെ ലെനിന്‍ താരമെത്താന്‍ കാത്തിരിക്കുകയാണ് ചിത്രം പൂര്‍ത്തിയാക്കാന്‍.

നേപ്പാള്‍ സ്വദേശിനിയായ മനീഷ കൊയ്രാള 1991ലാണ് ബോളിവുഡിലെത്തിയത്. ഒട്ടേറെ ഹിന്ദിച്ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും മനീഷ നായികയായി. അവസാനമായി പുറത്തിറങ്ങിയ ചിത്രം രാംഗോപാല്‍ വര്‍മ്മയുടെ ഭൂത് റിട്ടേണ്‍സാണ്. മനീഷ തിരിച്ചെത്തിയാലുടന്‍ ഇടവപ്പാതിയുടെ ചിത്രീകരണം പുനരാരംഭിയ്ക്കുമെന്നാണ് സൂചന.

English summary
The 42 year old actress was diagnosed with ovarian cancer last year and was undergoing treatment in New York but last month she announced that she is cancer free

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X