»   » ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ഇടവപ്പാടി എന്ന ചിത്രത്തിന്റെ ത്രില്ലിലാണ് നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിക്കുന്നവരുടെ കാര്യം പറയുമ്പോഴാണ് ഉത്തരയ്ക്ക് സന്തോഷം കൂടുന്നത്.

ചെറുപ്പം മുതല്‍ ആരാധിക്കുന്ന ബോളിവുഡ് നായിക മനീഷ കൊയ് രാള ചിത്രത്തില്‍ ഉത്തരയുടെ അമ്മയായിട്ടാണ് വേഷമിട്ടുന്നത്. എന്ന് മാത്രമല്ല, തന്റെ ഡാന്‍സ് പ്രകടം ചിത്രത്തില്‍ കാഴ്ചവയ്ക്കാന്‍ കഴിയുന്ന സന്തോഷവും ഉത്തരയ്ക്കുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് ഉത്തര സംസാരിക്കുന്നു.

Read More; 'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി ഇടവപ്പാടി എന്ന ലെനിന്‍ രാജേന്ദ്രന്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. തമിഴില്‍ വവ്വാല്‍ പസങ്ക് എന്ന ആദ്യ ചിത്രം ചെയ്ത ശേഷം ഉത്തര അഭിനയിക്കുന്ന സിനിമയാണ് ഇടവപ്പാടി

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

മലയാള സിനിമയില്‍ അഭിനയിക്കുന്ന എന്നതിനെക്കാള്‍ സന്തോഷം തന്റെ ഡാന്‍സ് സ്‌കില്‍ സിനിമയില്‍ കാഴ്ചവയ്ക്കാം എന്നതാണെന്ന് ഉത്തര പറയുന്നു.

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

ചെറുപ്പം മുതല്‍ ആരാധിയ്ക്കുന്ന ബോളിവുഡ് നടി മനീഷ കൊയ് രാളയ്‌ക്കൊപ്പം അഭിനയിക്കുന്നതും വലിയ സന്തോഷമാണ് നല്‍കുന്നത്. ആദ്യ ദിവസമൊക്കെ ഒരുമിച്ചഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങള്‍ ഒരുപാട് അടുത്തു.

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

ഡാന്‍സിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് ഇടവപ്പാടി. ചിത്രത്തില്‍ തന്റെ ഡാന്‍സ് കണ്ട് മനീഷ അഭിനന്ദിച്ച കാര്യവും ഉത്തര ഉണ്ണി പറഞ്ഞു. വളരെ പെട്ടന്ന് സ്റ്റെപ്പുകള്‍ പഠിക്കുന്നതിനെ അഭിനന്ദിച്ചു. ഇത്രയും ചെറിയ പ്രായത്തിനിടെ ഇത്രയും നന്നായി പ്രകടനം ചെയ്യുന്നതിനെ അഭിനന്ദിച്ചു- 23 കാരിയായ ഉത്തര പറയുന്നു

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

മനീഷ കൊയ് രാള ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അവരുടെ അനുഭവമാണ് ചുവടുകള്‍ക്ക് ബലം നല്‍ക്കുന്നത്. മനീഷ കൊയ് രാളെയെ പോലെ ഒരു നടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതും, അവരെ പോലൊരാള്‍ അഭിനന്ദിച്ചതും വലിയ സന്തോഷം നല്‍കി എന്നും ഉത്തര പറഞ്ഞു.

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പ്രകടനമോ; ഉത്തരയുടെ ഡാന്‍സ് കണ്ട് മനീഷ ഞെട്ടി

വാസവദത്ത എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിയ്ക്കുന്നത്. എന്റെ അമ്മയായ മുത്തങ്കിയായി മനീഷ മാം എത്തുന്നു. ഒരു ടിബറ്റന്‍ സന്യാസിയുമായി വാസവദത്ത പ്രണയത്തിലാകുന്നതാണ് കഥ. യോദ്ധ എന്ന ചിത്രത്തില്‍ ഉണ്ണി കുട്ടനായി അഭിനയിച്ച സിദ്ധാര്‍ത്ഥ് ലാമയാണ് ചിത്രത്തിലെ നായകന്‍

English summary
Working in Lenin Rajendran's Edavapathy was a dream come true for actress Uthara Unni. Not only did she get a chance to showcase her dancing skills, she also got to work with her childhood idol Manisha Koirala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam