»   » മമ്മൂട്ടിയും മോഹന്‍ലാലുമല്ല, രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ ഈ താരപുത്രന്‍ നായകന്‍....

മമ്മൂട്ടിയും മോഹന്‍ലാലുമല്ല, രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ ഈ താരപുത്രന്‍ നായകന്‍....

Posted By: Karthi
Subscribe to Filmibeat Malayalam
'രഞ്ജിതിന്‍റെ പുതിയ പടത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല നായകന്‍'

മലയാള സിനിമ പ്രേക്ഷകരുടെ നായക സങ്കല്‍പങ്ങള്‍ പൂര്‍ണത നല്‍കിയ തിരക്കഥാകൃത്താണ് രഞ്ജിത്. പിന്നീട് സംവിധായനായി മാറിയപ്പോഴും ഇത് തുടര്‍ന്നെങ്കിലും അതിഭാവുകത്വമുള്ള വിരോചിത നായക സങ്കല്‍പങ്ങളെ മാറ്റി നിര്‍ത്തി കഥകളൊരുക്കി പ്രേക്ഷക ഹൃദയം കവരാന്‍ രഞ്ജിത്തിനായി. മോഹന്‍ലാലും മമ്മൂട്ടിയുമാണ് രഞ്ജിത് കഥാപാത്രങ്ങള്‍ക്കധികവും ജീവന്‍ പകര്‍ന്നത്. വിഷുക്കാലത്ത് തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം പുത്തന്‍പണമാണ് രഞ്ജിത് ഒടുവില്‍ സംവിധാനം ചെയ്തത്. 

മോഹന്‍ലാലിന്റെ വാച്ചും 'പുള്ളിക്കാരന്‍ സ്റ്റാറാ'യും തമ്മിലുള്ള ബന്ധം..! മമ്മൂട്ടി അറിഞ്ഞു കാണുമോ..?

'നീ പോ മോനേ ദിനേശാ...', ആദ്യം പറഞ്ഞത് ആരാണെന്നോ? അത് മോഹന്‍ലാലോ രഞ്ജിത്തോ അല്ല!

Ranjith & Niranj

രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല നായകനായി എത്തുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. രഞ്ജിത് ആയിരിക്കില്ല ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അച്ചായന്‍സിന് ശേഷം സേതു തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് വര്‍ണ ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ലീല ആയിരുന്നു ആദ്യ ചിത്രം. 

ഷെബി സംവിധാനം ചെയ്ത ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനിരയിലേക്കിയത്. രജപുത്ര രഞ്ജിത് സംവിധാനം ചെയ്ത ബ്ലാ്ക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും നായക കഥാപാത്രമായിരുന്നില്ല.

English summary
Maniyan Pilla Raju's son Niranj will be the hero of Ranjith's next directorial.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam