»   » മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നായകനാകുന്നു; ചിത്രത്തിലെ ആ സൂപ്പര്‍ നായിക ആരെന്നറിഞ്ഞാല്‍ ഞെട്ടും

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നായകനാകുന്നു; ചിത്രത്തിലെ ആ സൂപ്പര്‍ നായിക ആരെന്നറിഞ്ഞാല്‍ ഞെട്ടും

By: Afeef
Subscribe to Filmibeat Malayalam

മലയാള സിനിമ വീണ്ടും ഒരു താരപുത്രന്റെ അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ പോകുന്നു. മലയാള സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ഷെബി സംവിധാനം ചെയ്യുന്ന ഐ ആം 21 എന്ന ചിത്രത്തിലാണ് നിരഞ്ജ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അല്‍ത്താരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിആര്‍ സലീം, അരുണ്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്ലസ് ടു എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെബിയുടെ പുതിയ ചിത്രമാണ് ഐ ആം 21. ഊട്ടി, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലാണ് മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

maniyan-pilla-raju

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിയാ ജോര്‍ജ്ജാണ്. രജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത് മണിയന്‍ പിള്ള രാജു സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തില്‍ നിരഞ്ജ് നേരത്തെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നായക കഥാപാത്രമായി അരങ്ങേറ്റം കുറിക്കുന്നത് ഐ ആം 21 എന്ന ചിത്രത്തിലൂടെയാണ്.

English summary
Maniyan Pilla rajus Son debut as hero
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam