»   » ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തതിന് ഒരു കാരണമുണ്ട്, വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു!!

ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തതിന് ഒരു കാരണമുണ്ട്, വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു!!

Written By:
Subscribe to Filmibeat Malayalam

ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിഷുവിന് മുന്നോടിയായി റിലീസിനെത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. കുടുംബ പ്രേക്ഷകര്‍ക്കടക്കം ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിട്ടാണ് പഞ്ചവര്‍ണതത്ത വിലയിരുത്തപ്പെടുന്നത്.

ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

മലയാളത്തില്‍ എല്ലാ താരങ്ങള്‍ക്കും തന്നെ സിനിമാ നിര്‍മാണ കമ്പനികളുണ്ട്. എന്നാല്‍ ജയറാമിന് മാത്രം ഇല്ല. അതെന്ത് കൊണ്ടാണെന്നുള്ള ചോദ്യ വന്നിരിക്കുകയാണ്. മനോരമ ന്യൂസില്‍ പഞ്ചവര്‍ണതത്തയുടെ പ്രമോഷന്‍ പരിപാടിയിലായിരുന്നു രസകരമായ ഈ ചോദ്യം വന്നത്. ഇതിനുള്ള മറുപടി കൊടുത്തത് നടന്‍ മണിയന്‍പിള്ള രാജുവാണ്.

മണിയന്‍പിള്ള രാജു പറയുന്നതിങ്ങനെ...

പഞ്ചവര്‍ണതത്തയുടെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവാണ്. അതിനാല്‍ പ്രമോഷന്‍ പരിപാടിയില്‍ അദ്ദേഹവുമുണ്ടായിരുന്നു. എന്ത് കൊണ്ടാണ് ജയറാമിന് മാത്രം പ്രൊഡക്ഷന്‍ കമ്പനിയില്ലെന്നുള്ള ചോദ്യത്തിന് മണിയന്‍പിള്ള പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. പൊതുവേ അല്‍പം പേടിയുള്ള ആളാണ് ജയറാം. ഒരു സിനിമ നിര്‍മ്മിച്ചാല്‍ പണം നഷ്ടപ്പെടുമോ എന്ന പേടി ജയറാമിനുണ്ട്. താനൊക്കെ സിനിമ നിര്‍മ്മിക്കുന്ന ഒരു പാഷന്‍ കൊണ്ടാണ്. ജയറാമിന് സിനിമയോട് പാഷന്‍ കുറവാണെന്നല്ല.. പക്ഷെ ഭയം വിട്ടുമാറിയിട്ടില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ജയറാമിന്റെ മറുപടി..

ചില സിനിമകള്‍ ലാഭമുണ്ടാക്കും. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പാദ്യമെല്ലാം പോയി തെരുവില്‍ നില്‍ക്കേണ്ടി വരുമെന്നും മണിയന്‍പിള്ള പറഞ്ഞിരുന്നു. അനുഭവമുള്ളവര്‍ പറയുന്നത് ഇങ്ങനെയാണ്. എല്ലാം നഷ്ടപ്പെട്ട് നടുതെരുവില്‍ നില്‍ക്കേണ്ടി വരും. അതുകൊണ്ട് അനുഭവസ്ഥര്‍ പറയുന്നത് താന്‍ എപ്പോഴും കേള്‍ക്കാറുണ്ടെന്നാണ് ഇതിനുള്ള മറുപടിയായി ജയറാം പറഞ്ഞത്. നിര്‍മാണം ഇല്ലെങ്കില്‍ സംവിധാനം ആയാലോ എന്ന ചോദ്യത്തിന് കുറച്ചൂടി പ്രായമാവാട്ടെ അത് വേണമെങ്കില്‍ ഒരു കൈ നോക്കാമെന്നായിരുന്നു താരം പറഞ്ഞത്.

പഞ്ചവര്‍ണതത്ത ഹിറ്റ്

ജയറാമിനെ മൊട്ടതലയനും കുടവയറനുമാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്തക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന് അഭിനയത്തില്‍ പ്രധാന്യമുള്ളതും ഫീല്‍ ഗുഡുമായ ഒരു സിനിമയാണിത്. നിര്‍മാണത്തിനൊപ്പം മണിയന്‍പിള്ള രാജു സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ നിരവധി കോമഡി താരങ്ങളും ഒരുവിധം ജീവിജാലങ്ങളും സിനിമയിലുണ്ട്.

തിരിച്ച് വരവ്

അടുത്ത കാലത്തായി ജയറാമിന് കിട്ടിയ സിനിമകളെല്ലാം പരാജയമായിരുന്നു. വലിയ പ്രതീക്ഷകളുമായി വന്ന സിനിമകള്‍ വരെയും തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. സലീം കുമാറിന്റെ സംവിധാനത്തിലെത്തിയ ദൈവമേ കൈതോഴം കെ.കുമാറാകേണം എന്ന സിനിമയായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ ജയാറമിന്റെ ആദ്യ സിനിമ. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ കിട്ടിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ നിന്നും ശക്തമായ തിരിച്ച് വരവായിരുന്നു പഞ്ചവര്‍ണതത്ത.

നിര്‍മാണ കമ്പനി

മലയാളത്തിലെ താരരാജാക്കന്മാരടക്കം എല്ലാവര്‍ക്കും നിര്‍മാണ കമ്പനികളുണ്ട്. അടുത്തിടെ ധര്‍മജന്‍ ബോള്‍ഗാട്ടിയായിരുന്നു സിനിമ നിര്‍മാണത്തിലേക്ക് കൂടി ചുവടുവെച്ചത്. ആഗസ്റ്റ് സിനിമയില്‍ നിന്നും പുറത്ത് പോയ പൃഥ്വിരാജ് സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പുതിയ നിര്‍മാണ കമ്പനി തുടങ്ങിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന നിര്‍മാണ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന '9' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

സൗബിന്‍ മച്ചാന്‍ 'അമ്പിളി'യെയും കൊണ്ട് വരുന്നു! അഡാറ് സിനിമയായിരിക്കുമെന്ന് പറയാന്‍ കാര്യവുമുണ്ട്!!

English summary
Maniyanpilla Raju about Jayaram's production

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X