»   » അന്ന് സുല്‍ഫത്ത് മമ്മൂട്ടിയെ ഒരുപാട് വഴക്കുപറഞ്ഞു, മമ്മൂട്ടിയുടെ ഭാര്യയെ കുറിച്ച് മണിയന്‍പിള്ള രാജു

അന്ന് സുല്‍ഫത്ത് മമ്മൂട്ടിയെ ഒരുപാട് വഴക്കുപറഞ്ഞു, മമ്മൂട്ടിയുടെ ഭാര്യയെ കുറിച്ച് മണിയന്‍പിള്ള രാജു

By: Rohini
Subscribe to Filmibeat Malayalam

മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേര്‍ന്നാണ് തന്റെ വിവാഹം നടത്തിയത് എന്ന് മുമ്പൊരു അഭിമുഖത്തില്‍ നടന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ശ്രീനിവാസന് താലി വാങ്ങാനുള്ള കാശ് കൊടുത്തത് മമ്മൂട്ടിയാണ്.

മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റുമാണ് എന്റെ കല്യാണം നടക്കാന്‍ കാരണം; ശ്രീനിവാസന്‍

ആ സംഭവത്തിന് സാക്ഷിയായ മണിയന്‍പിള്ള രാജുവിന് അതിന് പിന്നിലെ മറ്റൊരു കഥകൂടെ പറയാന്‍ ബാക്കിയുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ റോള്‍.. സുല്‍ഫത്തിനെ കുറിച്ച് മണിയന്‍ പിള്ള പറയുന്നത് തുടര്‍ന്ന് വായിക്കാം...

ശ്രീനിവാസന്റെ കല്യാണം

ഐ.വി ശശി സംവിധാനം ചെയ്ത 'അതിരാത്ര'ത്തിന്റെ ചിത്രീകരണവേളയില്‍ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. മൂന്നുനാല് ദിവസം കൂടി കഴിഞ്ഞാല്‍ കല്യാണമാണ്. പക്ഷേ, ശ്രീനിവാസന്‍ താലിമാല പോലും വാങ്ങിയിട്ടില്ല. പണത്തിന് നന്നെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു..

എന്നോട് ചോദിച്ചു...

ശ്രീനിവാസന്‍ എന്റെയടുത്തുവന്നിട്ട് കല്യാണമാണെന്നും മാല വാങ്ങാന്‍ കുറച്ചു പണം കടംകൊടുക്കണമെന്നും പറഞ്ഞു. സത്യത്തില്‍ എന്റെ കയ്യില്‍ കടം നല്‍കാനുള്ള പണമൊന്നുമില്ലായിരുന്നു. അഞ്ഞൂറു രൂപാപോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാന്‍ ചെന്ന് മമ്മൂട്ടിയോട് വിവരം പറഞ്ഞു.

മമ്മൂട്ടി കൊടുത്തു

മമ്മൂട്ടി ശ്രീനിയെ റൂമില്‍ വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു. നിനക്കെന്തെങ്കിലും ആവശ്യം വന്നാല്‍ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു.

സുല്‍ഫത്തിനോട് പറഞ്ഞപ്പോള്‍

ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും ഭാര്യ വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അങ്ങേരെപ്പോലൊരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്. എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞുവത്രെ.

സുല്‍ഫത്തിനെ കുറിച്ച്

ലോകത്തുള്ള ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കും എന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്. കാരണം ഇത്രയും നല്ല പെരുമാറ്റം ഞാന്‍ വേറെ ഒരു ഭാര്യമാരിലും കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മക്കളുടെയും വിജയങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കുമെല്ലാം കാരണം സുല്‍ഫത്തുതന്നെയാണ്. നല്ല ഹൗസ് വൈഫാണ്, നല്ല ഉമ്മയാണ്. സുഹൃത്തുക്കളുടെയൊക്കെ നല്ല സുഹൃത്താണ്- മണിയന്‍പിള്ള പറഞ്ഞു.

English summary
Maniyanpilla Raju about Mammootty's wife
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam