»   » രതിനിര്‍വ്വേദത്തിലെ വേഷം നഷ്ടപ്പെട്ടു; മണിയന്‍പിള്ള രാജു പൊട്ടിക്കരഞ്ഞു!!

രതിനിര്‍വ്വേദത്തിലെ വേഷം നഷ്ടപ്പെട്ടു; മണിയന്‍പിള്ള രാജു പൊട്ടിക്കരഞ്ഞു!!

By: Rohini
Subscribe to Filmibeat Malayalam

മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു ആകുന്നതിനൊക്കെ മുമ്പ്. അന്ന് സുധീര്‍ കുമാര്‍ എന്നാണ് പേര്. അവസരങ്ങള്‍ ചോദിച്ച് പല സംവിധായകരെയും സമീപിച്ചിട്ടുണ്ട്. ആ കാലത്താണ് ഭരതന്റെ ഫോണ്‍ കോള്‍ വരുന്നത്.

വീട്ടിലിരിക്കേണ്ടി വന്നാലും മണിയന്‍പിള്ളയുടെ വേഷം ഞാന്‍ തട്ടിയെടുക്കില്ല; ലാല്‍ പറഞ്ഞത്

ഞാന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന രതിനിര്‍വ്വേദം എന്ന ചിത്രത്തില്‍ തനിക്കൊരു വേഷം മാറ്റിവച്ചിട്ടുണ്ടെന്ന് ഭരതന്‍ അന്നത്തെ സുധീര്‍ കുമാറിനോട് പറഞ്ഞു. ഇത് കേട്ടതോടെ സുധീര്‍ നിലത്തൊന്നുമായിരുന്നില്ല.. തുടര്‍ന്ന് വായിക്കൂ

കൃത്യസമയത്ത് എത്താം

ഭരതന്റെ ക്ഷണം വന്നതോടെ സുധീര്‍ എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. കൃത്യസമയത്ത് ഷൂട്ടിങിന് എത്തിക്കൊള്ളാം എന്ന് പറഞ്ഞ് അളവറ്റ സന്തോഷത്തോടെ ഫോണ്‍ വച്ചു.

ആ വേഷം കൈവിട്ടുപോയി

ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ വീണ്ടും ഭരതന്റെ വിളിയെത്തി. 'എടോ, സുധീറേ ഒരു കുഴപ്പമുണ്ട്. രതിനിര്‍വേദം നിര്‍മ്മിക്കുന്നത് ഹരിപോത്തനാണ്. അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ടതും പ്രിയപ്പെട്ടതുമായ ആളാണ് ബഹദൂര്‍. ബഹദൂറില്ലാതെ സുപ്രിയായുടെ ബാനറില്‍ പടം ഇറങ്ങില്ല. അത് കൊണ്ട് നിനക്ക് വിഷമമൊന്നും തോന്നരുത്. നിന്റെ വേഷം ബഹദൂറിന് കൊടുക്കേണ്ടിവന്നു'

പൊട്ടിക്കരഞ്ഞുപോയി

കാര്യം പറഞ്ഞ് ഭരതന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ മറുതലയ്ക്കല്‍ ഫോണിന്റെ റിസീവറും പിടിച്ച് മണിയന്‍പിള്ള പൊട്ടികരയുകയായിരുന്നുവത്രെ.

34 വര്‍ഷങ്ങള്‍ക്ക് ശേഷം

34 വര്‍ഷം പിന്നിട്ടശേഷം നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ രതിനിര്‍വേദം റിമേക്ക് ചെയ്തു. അപ്പോഴേക്കും അന്നത്തെ സുധീര്‍ കുമാര്‍ മണിയന്‍പിള്ള രാജു എന്ന നടനായും നിര്‍മാതാവുമായൊക്കെ വളര്‍ന്നിരുന്നു. അന്നത്തെ രതിനിര്‍വേദത്തില്‍ ശങ്കരാടി ചെയ്ത റോള്‍ പുതിയ രതി നിര്‍വ്വേദത്തില്‍ മണിയന്‍പിള്ള രാജുവിന് കൊടുത്തു.

English summary
Maniyanpilla Raju cried for losing his character in Rathinirvedam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam