Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ടിക് ടോക്കില്‍ മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നിക്കളിക്കുന്നു, തരംഗമായി പുതിയ ട്രെന്റ് !!
ടിക്ക് ടോക്ക് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.ടിക്ക് ടോക്ക് വീഡിയോയിലൂടെ സെലിബ്രറ്റികളായവര് നിരവധി പേരാണ്.ചെയ്യുന്ന വീഡിയോകള്‍ മറ്റുള്ളവരില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാക്കാം എന്നതാണ് ടിക്ക് ടോക്ക് താരങ്ങളുടെ പ്രധാന ചിന്ത.അതിനായി എന്തൊക്കെ കഷ്ടപ്പാടും സഹിക്കാനും അവര്‍ തയ്യാറാണ്.ലൈക്കുകള്‍ വാരിക്കൂട്ടുന്ന വീഡിയോകള്‍ക്കൊപ്പം തന്നെ പാളിപ്പോയ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റാണ്.

ഇപ്പോഴിതാ ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന് വക്കീലിലെ ''മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നി മിന്നി കത്തുമ്പോള്‍'' എന്നു തുടങ്ങുന്ന ഗാനം ടിക്ക് ടോക്കില്‍ തരംഗമാവുകയാണ്.സാധാരണക്കാരന് മുതല്‍ സെലിബ്രറ്റികള്‍ വരെ ഈ ഗാനത്തിനൊപ്പമുള്ള വീഡിയോ ചെയ്ത് ലൈക്കുകള്‍ വാരി തകര്‍ക്കുകയാണ്.പാട്ടിനൊപ്പം ബള്‍ബുകള്‍ മിന്നിച്ചും വ്യത്യസ്തമായ സ്റ്റെപ്പുകള്‍ ചെയ്തും വീഡിയോ വൈറലാക്കുകയാണ് ഓരോരുത്തരും.എന്തുതന്നെയായലും മഞ്ഞ മഞ്ഞ ബള്‍ബുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.ലൈക്കുള് കൊടുത്തും, കമന്റു ചെയ്തു ഓരോരുത്തര്‍ക്കും മികച്ച പ്രോത്സാഹനമാണ് പ്രേക്ഷകര്‍
നല്കികൊണ്ടിരിക്കുന്നത്.ബി ഉണ്ണികൃഷ്ണന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ ഈ ഗാനത്തിന് മികച്ച പ്രതികരണമാമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ഗോപി സുന്ദര്‍ ഈണമിട്ട ഗാനം പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള ആ ചിത്രം! എന്നിട്ടും ഉപേക്ഷിച്ചുവെന്ന് ഫാസില്‍! കാരണം?
മ്യൂസിക്കലി ആപ്പായ ടിക്ക് ടോക്കിനെ ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയായിരുന്നു ഇന്ത്യയില്‍ ടിക്ക് ടോക്ക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ ടിക്ക് ടോക്കിനെതിരെ നിരവധി പരാതികളും ഇതിനിടയില്‍ വന്നിരുന്നു.അശ്ശീലത പ്രചരിപ്പിക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നിങ്ങനെ പരാതികള്‍ വന്നതിനെതുടര്‍ന്ന് 2019 ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയിരുന്നു.എന്നാല്‍ വിലക്കിനെതിരെ ടിക്ക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.നിരോധനത്തില്‍ നിന്നും മദ്രാസ് ഹൈക്കോടതി പിന്മാറാത്തതിനെതുടര്ന്ന് ഗൂഗിളും ആപ്പിളും ടിക്ക് ടോക്ക് ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.എന്തൊക്കെ ആയാലും സോഷ്യല്‍ മീഡിയയിലെ താരം ടിക്ക് ടോക്ക് തന്നെയാണ്.വ്യത്യസ്മായ വീഡിയോകളുമായി ടിക്ക് താരങ്ങള്‍ സോഷ്യല്‍ മിഡീയ കൈയ്യടക്കി വച്ചിരിക്കുകയാണ്.
ലവ് ആക്ഷൻ ഡ്രാമ ലൊക്കേഷനിൽ സുചിത്ര മോഹൻലാൽ!!ചിത്രത്തിൽ സർപ്രൈസ് ?
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം