Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചിറ്റിലപ്പള്ളിയുടെ 5ലക്ഷവും കമ്പക്കരയുടെ നാല്...?
പൊതുജനങ്ങളുടെ വഴി തടഞ്ഞ് എല്‍ഡിഎഫ് ഉപരോധസമരം നടത്തിയതിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയെയും അതിന് പ്രോത്സാഹനമറിയിച്ചുകൊണ്ട് അവര്‍ക്ക് പാരിതോഷികം നല്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെയും പിന്തുണച്ച് മഞ്ഞ എന്ന ചിത്രത്തിന്റെ പ്രമോഷന് പോസ്റ്റര്‍.
വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യയ്ക്ക് ചിറ്റിലപ്പള്ളി നല്കുന്ന അഞ്ച് ലക്ഷത്തിനു പുറമെ തന്റെ ചിത്രത്തിന്റെ നാല് ടിക്കറ്റ് നല്‍കുമെന്ന് ജാക്സണ് കമ്പക്കര അറിയിച്ചു. തനിക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യം ചിറ്റിലപ്പള്ളിക്ക് ചെയ്യാന്‍ സാധിച്ചതിനാല്‍ അദ്ദേഹത്തിനും രണ്ട് ടിക്കറ്റ് നല്‍കും. ഇത് ചിത്രത്തിന്റെ ഒരു പരസ്യതന്ത്രമല്ലെന്ന് ജാക്സണ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ജാക്സണ് കമ്പക്കര എന്നത് ചിത്രത്തിലെ നായകകഥാപാത്രമണ്.
വിലക്കയറ്റം തടയാനുള്ള ഏറ്റവും മികച്ച വഴി ഒരു മലയാളി കണ്ടെത്തിയിരിക്കുന്നു എന്ന പ്രമോ വീഡിയോയും ട്രെയ്ലറും നേരത്തെ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഗ്രാമഫോണ്‍, ഇഷ്ടം, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നിയാസ് ബക്കറാണ് ചിത്രത്തിലെ നായകന്.
കമ്പക്കര എന്ന ഗ്രാമത്തിന്റെയും അവിടെ ജീവിക്കുന്ന കുറച്ചു നാട്ടുകാരുടെയും കഥയാണ് മഞ്ഞ. അതിവേഗം ആധുനിക വത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ മാറ്റങ്ങളില്‍ ഒത്തുപോകാനാകാത്ത ജാക്സണ് കമ്പക്കരയായെത്തുന്നത് നിയാസ് ബക്കറാണ്.
നവാഗതനായ ബിജോയ് ഉറുമീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഷെമ്മി തിലകന്, അശോകന്, രമേശ് പിഷാരടി തുടങ്ങിയവരും അഭിനയിക്കുന്നു. എം ടാക്കീസ് കമ്പനിയുടെ ബാനറില്‍ രാം മോഹന്‍ എസ് മേനോനാണ് മഞ്ഞ നിര്‍മിക്കുന്നത്.