twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നും ആദ്യ സ്‌നേഹം മഞ്ചാടിക്കുരുവിനോട്: അഞ്ജലി

    By Super
    |
    <ul id="pagination-digg"><li class="next"><a href="/news/anjali-menons-next-film-will-be-young-and-fun-2-107703.html">Next »</a></li></ul>

    Anjali Menon
    മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം യുവസംവിധായിക അഞ്ജലി മേനോന്‍ തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. യുവനിരയ്ക്ക് പ്രാധാന്യം നല്‍കി നര്‍മ്മരസം കലര്‍ത്തിയെടുക്കുന്ന ചിത്രമാണ് അടുത്തതെന്ന് അജ്ഞലി അറിയിച്ചുകഴിഞ്ഞു. ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നതും ചിത്രം സംവിധാനം ചെയ്യുന്നതും അഞ്ജലി തന്നെയാണ്.

    എത്രയെത്ര ചിത്രങ്ങളെടുത്താലും അവയെല്ലാം പുരസ്‌കാരങ്ങള്‍ നേടിയാലും മഞ്ചാടിക്കുരുവിനോട് എന്നും തനിയ്ക്ക് പ്രത്യേകം സ്‌നേഹമുണ്ടാകുമെന്നാണ് ഈ കലാകാരി പറയുന്നത്. 2012ലെ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയത് അഞ്ജലിയുടെ മഞ്ചാടിക്കുകുവാണ്.

    സ്വന്തം അധ്വാനം കൊണ്ട് മലയാളം പഠിച്ചെടുത്തയാളാണ് ഞാന്‍. ഞാന്‍ പതിവായി തിരക്കഥയെഴുതുന്നത് ഇംഗ്ലീഷിലാണ്. പിന്നീട് അത് മലയാളത്തിലേയ്ക്ക് തര്‍ജ്ജമചെയ്യുകയാണ് ചെയ്യുന്നത്. മഞ്ചാടിക്കുരുവിന് അവാര്‍ഡ് ലഭിച്ചുത് വലിയ സന്തോഷമാണ്. എനിയ്ക്കുമാത്രമല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അത് സന്തോഷമാണ്. ഞങ്ങളില്‍ പലരും ഈ രംഗത്ത് പുതുമുഖങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവാര്‍ഡ് വലിയ പ്രോത്സാഹനം കൂടിയാണ്- അഞ്ജലി പറയുന്നു.

    താന്‍ തിരക്കഥയെഴുതിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് പുരസ്‌കാരങ്ങളൊന്നും കിട്ടാത്തതില്‍ തനിയ്ക്ക് വലിയ വിഷമമില്ലെന്നും അജ്ഞലി പറയുന്നു. ഒട്ടേറെ പുതുമകളുള്ള ഒരു ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. ചിത്രം കണ്ട പലരും അതിന് അവാര്‍ഡ് ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുകയും ചെയ്തിരുന്നു. അതുതന്നെയാണ് അതിന് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ്. ജനങ്ങളുടെ അംഗീകാരത്തിലുപരിയായി ഒരു പുരസ്‌കാരമുണ്ടാകുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. ഉസ്താദ് ഹോട്ടലിന് വന്ന പ്രതികരണങ്ങള്‍ അത്രയും മികച്ചതായിരുന്നു- അഞ്ജലി പറയുന്നു.

    എല്ലാ ചിത്രങ്ങള്‍ക്കും അവാര്‍ഡ് മോഹിക്കുന്ന ഒരാളല്ല താനെന്നും പക്ഷേ തന്റെ ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തണമെന്ന മോഹത്തിന് അവസാനമില്ലെന്നും അജ്ഞലി പറയുന്നു.

    അടുത്ത പേജില്‍

    അഞ്ജലിയുടെ അടുത്ത ചിത്രത്തില്‍ യുവനിരഅഞ്ജലിയുടെ അടുത്ത ചിത്രത്തില്‍ യുവനിര

    <ul id="pagination-digg"><li class="next"><a href="/news/anjali-menons-next-film-will-be-young-and-fun-2-107703.html">Next »</a></li></ul>

    English summary
    Anjali Menon, whose debut Manjadikkuru won her the State Award 2012 for best screenplay, says the film will always be special to her, irrespective of the awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X