Just In
- 23 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 32 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയമൊളിപ്പിച്ച് മഞ്ജരി! സര്‍പ്രൈസ് പുറത്തുവിടുന്നത് കാത്ത് ആരാധകര്‍! പോസ്റ്റ് വൈറലാവുന്നു!
വ്യത്യസ്തമായ ആലാപന ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായികമാരിലൊരാളാണ് മഞ്ജരി. മെലഡിയും ഗസലുമൊക്കെ തനിക്ക് വഴങ്ങുമെന്ന് ഈ ഗായിക ഇതിനകം തന്നെ തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായികയുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമാവുന്നത്. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജരി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റര്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ മ്യൂസിക് വീഡിയോയുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് താരം.
സസ്പെന്‍സ് നിറഞ്ഞൊരു പോസ്റ്ററുമായാണ് മഞ്ജരി എത്തിയിട്ടുള്ളത്. പോസ്റ്ററിന് പിന്നിലെ സസ്പെന്‍സ് എന്താണെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ജിഗ്സോ പസില്‍ പൂരിപ്പിക്കുന്ന ഒരു കൈയ്യാണ് പോസ്റ്ററില്‍ കാണുന്നത്. ഇതിനകം തന്നെ പോസ്റ്റര്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജിഗ്സോ പസില്‍ പൂരിപ്പിക്കുന്നൊരു കൈയ്യാണ് ചിത്രത്തിലുള്ളത്. ആ പസില്‍ പൂര്‍ത്തീകരിക്കുന്നതോടെ താനുദ്ദേശിച്ച സസ്പെന്‍സ് പുറത്തുവരുമെന്ന് മഞ്ജരി പറയുന്നു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് സംസാരിച്ചത്.
സിനിമാതാരങ്ങള്‍ ആരെങ്കിലും പുതിയ ആല്‍ബവുമായി സഹകരിക്കുന്നുണ്ടോയെന്നുള്ള ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു. ഉണ്ടാവാം എന്ന മറുപടിയായിരുന്നു മഞ്ജരി നല്‍കിയത്. സിദ്ധാര്‍ത്ഥ് ശിവയാണ് ആല്‍ബത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണമൊരുക്കുന്നത് മഞ്ജരി തന്നെയാണ്. അറിയാത്തൊരു ഗാനമെന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ഡിസംബര്‍ 14നാണ് പുറത്തിറങ്ങുന്നത്.