TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മഞ്ജു വേണ്ടെന്ന് വയ്ക്കുന്ന തന്റെ പേരില്‍ ദിലീപ് വാങ്ങിയ സ്വത്ത്
മഞ്ജുവാര്യര്‍, ദിലീപ് വിവാഹ മോചനത്തിന്റെ ആദ്യ പടിയെന്നോളമാണ് ദിലീപില്‍ നിന്ന് ജീവനാശം വേണ്ടെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ രംഗത്ത് വന്നത്. ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ സംബാധിച്ച എണ്‍പത് കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ ദിലീപിന് വിട്ടുകൊടുക്കുന്നു എന്ന് മഞ്ജു പറഞ്ഞിരുന്നു. ഇത് മഞ്ജു സംബാധിച്ച സ്വത്തുക്കളാണെന്ന് പലരും തെറ്റിദ്ധരിച്ചു.
എന്നാല്‍ ദിലീപ് തന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ തിരിച്ചു നല്കുന്നു എന്നാണ് മഞ്ജു വക്കീല്‍ മുഖേനെ അറിയിച്ചത്. സിനമാ അഭിനയത്തിന് പുറമെ നിര്‍മാണത്തിലും റിയല്‍ എസ്റ്റേറ്റ് ബിസ്നസിലും തിരിഞ്ഞ ദിലീപ് ആ സമയത്ത് സ്വത്തുക്കള്‍ വാരിക്കൂട്ടിയത് മഞ്ജുവിന്റെ പേരിലായിരുന്നു. എറണാകുളത്തും പരിസരത്തുമായി മഞ്ജുവിന്റെ പേരില്‍ ധാരാളം സ്വത്തുക്കളുണ്ട്. കൂടാതെ ബാങ്ക് ബാലന്‍സും.

ഇങ്ങനെ വാങ്ങിയ സ്വത്തുക്കള്‍ തിരിച്ചു നല്‍കാമെന്നും തനിക്ക് ദിലീപില്‍ നിന്ന് ജീവനാശം വേണ്ടെന്നുമാണ് മഞ്ജു പറഞ്ഞത്. ഈ മാസം 23 ന് ഇരുവരുടെും വിവാഹമോചനക്കേസിന്റെ ആദ്യ ഹിയറിങ് നടക്കുന്നതിന് മുമ്പേയാണ് മഞ്ജുവിന്റെ വിട്ടുകൊടുക്കല്‍. ആ ദിവസം രണ്ട് പേരും കോടതില്‍ ഒരുമിച്ചെത്തണം. രണ്ട് പേരും അറിയപ്പെടുന്നവരായതിനാലും വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടി ഉള്ളതിനാലും കേസ് സ്വകാര്യമായിരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്ത് ദിലീപ് വാര്‍ത്ത സ്ഥിരീകരിച്ചത്. മഞ്ജുവില്‍ നിന്ന് മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഒന്നര വര്‍ഷത്തോളമായ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. റോഷന് ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജുവിന് ഇപ്പോള്‍ സിനിമയില്‍ നല്ല അവസരങ്ങളാണ്.