»   » മഞ്ജു വാര്യരെക്കാത്ത് കുടുംബകോടതിയില്‍ ആരാധകര്‍

മഞ്ജു വാര്യരെക്കാത്ത് കുടുംബകോടതിയില്‍ ആരാധകര്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മഞ്ജുവാര്യര്‍ വിവാഹമോചന ഹര്‍ജി നല്‍കാനെത്തുമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് തൃശൂരിലെയും മൂവാറ്റുപുഴയിലെയും കുടുംബകോടതികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. വ്യാഴാഴ്ച പകല്‍ മഞ്ജുവെത്തുന്നത് കാണാനായി കനത്ത മഴയിലും ജനങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ കൂടി കോടതികള്‍ക്ക് മുന്നില്‍ എത്തിയതോടെ പ്രചാരണങ്ങള്‍ക്ക് ശക്തികൂടി. കോടതി പിരിയും വരെ ജനക്കൂട്ടം കാത്തുനിന്നു, എന്നാല്‍ മഞ്ജു പുറത്തുവരുന്നത് കാണാതായതോടെ എല്ലാവരും പിരിഞ്ഞുപോകാനും തുടങ്ങി. ദിലീപും മഞ്ജുവാര്യരും വിവാഹമോചനത്തിലേക്കു നീങ്ങുകയാണെന്നും ഇതിനായി ഉടന്‍ തന്നെ പരസ്പരധാരണയോടെ ഹര്‍ജി നല്‍കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Manju Warrier

വിവാഹമോചനം നേടാനായി മഞ്ജു കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ സംയുക്ത ഹര്‍ജി നല്‍കാമെന്നാണ് ദിലീപിന്റെ അഭിപ്രായമെന്നുമെല്ലാമാണ് കേള്‍ക്കുന്നത്. എറണാകുളത്തെ ചില അഭിഭാഷക ഓഫീസികളില്‍ നിന്നാണത്രേ മഞ്ജു കുടുംബകോടതിയില്‍ എത്തുമെന്ന വാര്‍ത്ത പരന്നത്.

ദിലീപും മഞ്ജുവും വിവാഹം രജിസ്റ്റര്‍ ചെയ്തത് ആലുവ സബ്‌രജിസ്ട്രാര്‍ ഓഫീസ് കുന്നത്തുനാട് താലൂക്കിന്റെ പരിധിയിലായതിനാല്‍ മഞ്ജു മൂവാറ്റുപുഴ കുടുംബക്കോടതിയില്‍ എത്തുന്നമെന്ന് പ്രചാരണമുണ്ടായതിനെത്തുടര്‍ന്നാണ് അവിടെയും ജനങ്ങള്‍ കൂടിയത്.

English summary
Manju Varrier- Dileep divorce reports are getting immense attention, and 
 
 yesterday a fals news was spread that Manju will reach at Family Court to file divorce plea,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam