»   » ചിത്രത്തിന്റെ പേര് 'മോഹന്‍ലാല്‍' !! നടന്‍ ഇന്ദ്രജിത്ത് നടി മഞ്ജു

ചിത്രത്തിന്റെ പേര് 'മോഹന്‍ലാല്‍' !! നടന്‍ ഇന്ദ്രജിത്ത് നടി മഞ്ജു

Posted By: pratheeksha
Subscribe to Filmibeat Malayalam

ഒരു നടന്‍ എന്നതിലുപരി മോഹന്‍ലാല്‍ കേരളീയര്‍ക്കാരാണ്. അദ്ദേഹത്തിന്റെ ഓണ്‍സ്‌ക്രീന്‍ മാനറിസങ്ങളും വ്യക്തിത്വവും മലയാളികളെ സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കവുമുണ്ടാവില്ല.

സ്ത്രീകളെയും മോഹന്‍ലാല്‍ എന്ന നടന്റെ ഓണ്‍സ്‌ക്രീന്‍ വ്യക്തിത്വം പല തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇതാണ് അടുത്തു പുറത്തിറങ്ങാന്‍ പോകുന്ന ഒരു സിനിമയിലെ ഇതിവൃത്തം.ചിത്രത്തിന്റെ പേരും മോഹന്‍ലാല്‍ എന്നു തന്നെ..ചിത്രവിശേഷങ്ങളിലേയ്ക്ക്....

Read more: ''ബോളിവുഡിലെ ഏറ്റവും നല്ല നടന്‍ മറ്റാരുമല്ല അമിതാഭ് ബച്ചന്‍ തന്നെ'' !!

സാജിദ് യഹിയ

മലയാള സിനിമയില്‍ നടനും സംവിധായകനുമായി സാന്നിധ്യമുറപ്പിച്ച വ്യക്തിയാണ് സാജിദ് യഹിയ. സാജിദിന്റെ ആദ്യ സംവിധാന ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം. ജയസൂര്യയായിരുന്നു ഇതിലെ നായകന്‍. യഹിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലാണ് വിഷയം. കേരളത്തിലെ ഒരു പെണ്‍കുട്ടി മോഹന്‍ലാലിന്റെ ഓണ്‍ സക്രീന്‍ വ്യക്തത്വത്തില്‍ അകൃഷ്ടയാവുകയും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തിലും അത് പ്രതിഫലിക്കുന്നതുമാണ് സിനിമ.

വെളളാനകളുടെ നാട്

ഉദാഹരണത്തിന് ഒരു കോണ്‍ട്രാക്ടറെ കാണുമ്പോള്‍ വെളളാനകളുടെ നാട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ലാല്‍ കഥാപാത്രം സി പവിത്രന്‍ നായരെയാണ് പെണ്‍കുട്ടി ഓര്‍ക്കുന്നത്.ഗൂര്‍ഖയെ കാണുമ്പോള്‍ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ ലാല്‍ കഥാപാത്രമായി കാണുന്നു. ഇത്തരത്തില്‍ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

മോഹന്‍ലാല്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തിലെ നായികയ്ക്ക് ആറു വയസ്സാണ് പ്രായം. പിന്നീട് ജീവിതത്തിലെ ഓരോ പ്രശ്‌നങ്ങള്‍ക്കും അവള്‍ പരിഹാരം കാണുന്നത് ലാല്‍ ചിത്രങ്ങള്‍ കണ്ടിട്ടാണ്. മോഹന്‍ലാല്‍ എപ്പോഴും തന്റെ കൂടെയുണ്ടെന്നു പെണ്‍കുട്ടി കരുതുന്നു.

താരങ്ങള്‍

മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് പിളള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.

ചിത്രത്തിന്റെ കഥ വിവാദത്തില്‍

ഓണ്‍ സ്‌ക്രീന്‍ മോഹന്‍ലാല്‍ വ്യക്തികളെ യഥാര്‍ത്ഥ ജീവിതത്തില്‍ വ്യക്തികളെ സ്വാധീനിക്കുന്നത് പ്രമേയമായിട്ടുളള തന്റെ ചെറുകഥ മലയാളത്തിലെ പ്രമുഖ വാരികയില്‍ വന്നിട്ടുണ്ടെന്നാണ് എഴുത്തുകാരന്‍ കലവൂര്‍ രവികുമാര്‍ പറയുന്നത്. ഇതേ കഥയാണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരമെന്നും രവികുമാര്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് താന്‍ ഫെഫ്ക്കയ്ക്ക് (ഫീലിം എംപ്ലോയീയസ് ഫെഡറേഷന്‍ ഓഫ് കേരള ) പരാതി നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ആരോപണം ശരിയല്ലെന്നു വാദിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനീഷ് സ്‌ക്രിപ്റ്റ് രവികുമാറിനു വായിക്കാന്‍ നല്‍കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നെന്നും പറയുന്നു. ഇതിനും മുന്‍പ് ബോളിവുഡിലും തമിഴിലും പ്രസ്തുത വിഷയം പ്രമേയമാക്കിയ ചിത്രങ്ങള്‍ വന്നിട്ടുണ്ടെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചിത്രത്തിന്റെ പേര്

ചിത്രത്തിന്റെ പേരു സംബന്ധിച്ച് ഇനിയും തീരുമാനമായില്ലെങ്കിലും മോഹന്‍ലാല്‍ എന്നായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

English summary
As per sources, the makers are trying for the title Mohanlal for the movie, which is about a girl who is deeply influenced by the superstar's onscreen persona.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam