»   » ആ കഥ എഴുതുമ്പോള്‍ മനസ്സില്‍ മഞ്ജു മാത്രമേ ഉണ്ടായിരുന്നുള്ളൂ

ആ കഥ എഴുതുമ്പോള്‍ മനസ്സില്‍ മഞ്ജു മാത്രമേ ഉണ്ടായിരുന്നുള്ളൂ

Posted By:
Subscribe to Filmibeat Malayalam

ആഷിക് അബു സംവിധാനം ചെയ്ത റാണി പദ്മനി എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ അടുത്ത ചിത്രത്തിലേക്ക് കടന്നു. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ റോജിന്‍ തോമസ് ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ജോ ആന്റ് ബോയ് എന്ന ചിത്രത്തിലേക്ക്.

Read Also: ഇരുപതുകാരിയാകാന്‍ മഞ്ജു വാര്യര്‍ 10 കിലോ ശരീര ഭാരം കുറച്ചു

2013 ല്‍ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രം റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ചിത്രം ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ഇന്ന് മഞ്ജു വാര്യരെ നായികയാക്കി ജോയ് ആന്റ് ദി ബോയ് എന്ന ചിത്രം ഒരുക്കുന്നു. മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ സനൂപ് സന്തോഷും ചിത്രത്തിലെത്തുന്നു.

manju

റോജിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും കഥാപാത്രത്തിന് വേണ്ടി മഞ്ജു വാര്യരും സനൂപും മാത്രമാണ് മനസ്സിലുണ്ടായിരുന്നതെന്നും റോജിന്‍ പറയുന്നു.

മുന്‍ ചിത്രത്തിലെ പോലെ ഈ ചിത്രത്തിലും ബാലതാരത്തിനാണ് പ്രാധാന്യം. കൊടൈക്കനാല്‍ പട്ടണത്തിന് 300 അടി ഉയരത്തിലുള്ള സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കൊച്ചിയും മണാലിയുമാണ് മറ്റ് ലൊക്കേഷനുകള്‍. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനാണ് ഉദ്യേശിക്കുന്നത്. നീല്‍ ഡിക്യൂന്‍ഹയാണ് ഛായാഗ്രഹകന്‍. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതമൊരുക്കുന്നു

English summary
Directors and Rojin's next film, titled Jo and the Boy, has none other than Manju Warrier along with Sanoop Santhosh, who played the lead child actor in the earlier film. Ask them on how the film was conceived and Rojin says, We had only Manju Warrier and Sanoop in our minds all through.' Rojin himself has written the story and screenplay for Jo and the Boy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam