»   » മഞ്ജുവിന് പകരക്കാരിയല്ല ഐശ്വര്യ: കല്യാണ്‍ ജ്വല്ലറി

മഞ്ജുവിന് പകരക്കാരിയല്ല ഐശ്വര്യ: കല്യാണ്‍ ജ്വല്ലറി

Posted By:
Subscribe to Filmibeat Malayalam

പതിമൂന്ന് വര്‍ഷത്തിന് ശേഷം മഞ്ജു വാര്യരെ ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ലെന്നും മഞ്ജുവിന് പകരം ജ്വല്ലറി ബോളിവുഡ് താരം ഐശ്വര്യ റായിയെ മോഡലാക്കുകയാണെന്നും ഏറെ റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

കുറച്ചുനാള്‍ മുമ്പ് കല്യാണ്‍ ജ്വല്ലറിയുടെ ഒരു പരസ്യത്തില്‍ ഐശ്വര്യ റായ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. എന്നാല്‍ കല്യാണ്‍ ജ്വല്ലറി അധികൃതര്‍ പറയുന്നത് ഇത് ശരിയല്ലെന്നാണ്. മഞ്ജുവിന്റെ പരസ്യം മാറ്റാന്‍ തങ്ങള്‍ക്ക് യാതൊരു ആലോചനയുമില്ലെന്നും മഞ്ജുവിന് പകരമായിട്ടല്ല ഐശ്വര്യ പരസ്യത്തിലെത്തുന്നതെന്നും ജ്വല്ലറി അധികൃതര്‍ പറയുന്നു.

ഞങ്ങളുടെ സ്ഥാപനത്തിന്റെ ദേശീയതലത്തിലെ ബ്രാന്റ് അംബാസഡറാണ് ഐശ്വര്യ. മഞ്ജു അഭിനയിച്ച പരസ്യ പരമ്പരയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പരസ്യങ്ങളിലാണ് ഐശ്വര്യ അഭിനയിക്കാന്‍ പോകുന്നത്. മഞ്ജുവിന്റെ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ആ പരസ്യം തീര്‍ത്തും ഫലപ്രദമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്- ജ്വല്ലറി അധികൃതര്‍ പറയുന്നു.

ലുധിയാനയില്‍ തുടങ്ങിയ കല്യാണ്‍ ജ്വല്ലറിയുടെ പുതിയ ഷോറൂമിന്റെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ഐശ്വര്യ റായി സ്വര്‍ണവസ്ത്രമണിയുന്ന പരസ്യം വന്നത്. ഷോറൂം ഉത്ഘാടനം നിര്‍വ്വഹിച്ചതും ഐശ്വര്യയായിരുന്നു. ഈ പരസ്യം പുറത്തെത്തിയതോടെയാണ് മഞ്ജുവിനെ മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

English summary
Kalyan Jewellery authorities are made it clear that they are not decided to Replace Manju Warrier with Aishwariya Rai in their advertisement

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam