»   » മോഹന്‍ലാലിനെ ചേര്‍ത്ത് വച്ച് പറഞ്ഞു, മഞ്ജു വാര്യര്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

മോഹന്‍ലാലിനെ ചേര്‍ത്ത് വച്ച് പറഞ്ഞു, മഞ്ജു വാര്യര്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

By: Sanviya
Subscribe to Filmibeat Malayalam

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 17ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അമല അക്കിനേനി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഒരു പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്. ഏറെ നാളത്തെ പരിചയം വെച്ചാണ് ആന്റണി സോണി തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. ആ സമയത്ത് ഞാന്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു. മഞ്ജു ചേച്ചിയല്ലാതെ ഈ കഥാപാത്രത്തിന് മറ്റൊരാളെ സങ്കല്പ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവര്‍ തന്റെ തിരക്ക് കഴയുന്നത് വരെ കാത്തിരുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പറഞ്ഞത്. സിനിമ ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും മഞ്ജു പറഞ്ഞു.

ആസ്വദിച്ച് അഭിനയിക്കുന്നു

സിനിമയില്‍ എത്തിയ കാലത്തേക്കാള്‍ ഒരുപാട് മാറ്റം വന്നു. ഇപ്പോള്‍ ഓരോ കഥാപാത്രത്തെയും സ്വയം അറിഞ്ഞാണ് അഭിനയിക്കുന്നത്. അതില്‍ കൂടുതല്‍ ഞാന്‍ ആ കഥാപാത്രത്തെ ആസ്വദിക്കുന്നുണ്ടെന്നും മഞ്ജു പറയുന്നു.

അനുഭവംകൊണ്ട്

ജീവിതത്തിലെ അനുഭവം പക്ക്വതയുംകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും മഞ്ജു പറഞ്ഞു.

ലേഡി മോഹന്‍ലാല്‍

എന്നോടുള്ള സ്‌നേഹംകൊണ്ട് വിളിക്കുന്നതാണ്. പക്ഷേ ഇങ്ങനെ ഒരു പേര് ടാഗ് ചെയ്ത് വരുമ്പോള്‍ അതിനോട് വലിയൊരു ഉത്തരവാദിത്വമുണ്ടെന്നും മഞ്ജു പറയുന്നു. ലേഡി മോഹന്‍ലാല്‍ എന്ന് വിളിക്കുന്നവരുടെ പ്രതീക്ഷ കളയാന്‍ പാടില്ല. പക്ഷേ ഇതെല്ലാം ഞാന്‍ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്.

അമല അക്കിനേനിയുമായി

25 വര്‍ഷങ്ങള്‍ക്ക് ശേഷം അമല അക്കിനേനി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു സൈറ ബാനു. പഠിക്കുന്ന കാലത്ത് അമലയുടെ സൂര്യപുത്രി എന്ന ചിത്രം ഒത്തിരി തവണ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. അമല അക്കിനേനി എന്ന നടിയുടെ കൂടെ ഒന്നിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്.

English summary
Manju Warrier about Care of Saira Banu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam