twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധു വാര്യരുടെ സിനിമയെക്കുറിച്ച് മഞ്ജു വാര്യര്‍! ചേട്ടന്‍ ജോലി ഉപേക്ഷിച്ചത് ഇതിന് വേണ്ടിയായിരുന്നു!

    |

    മലയാളികളുടെ സ്വന്തം താരമായാണ് മഞ്ജു വാര്യരെ പരിഗണിക്കാറുള്ളത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. അഭഇനയത്തിന് പുറമെ നിര്‍മ്മാണത്തിലും പങ്കാളിയാവുന്നുണ്ട് താരം. കയറ്റം സിനിമയുടെ മൂന്ന് നിര്‍മാതാക്കളിലൊരാളാണ് താരം. നേരത്തെ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിലൂടെയായിരുന്നു ശാകുന്തളം എന്ന നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചത്. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

    മഞ്ജുവും മധുവും അനുവും ആവണിയും വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ഗിരിജ വാര്യര്‍ എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം അമ്മ എഴുത്തിലേക്ക് തിരിച്ച് പോയതിന്റെ സന്തോഷത്തിലായിരുന്നു മഞ്ജു വാര്യര്‍. കുച്ചിപ്പുഡിയും വീണ വായനയുടേയുമൊക്കെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ചേട്ടന്റെ സിനിമയെക്കുറിച്ചും താന്‍ അഭിനയിക്കുന്ന മറ്റ് സിനിമകളുടെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് എത്തെിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സുതുറന്നത്.

     ചേട്ടന്റെ സിനിമയെക്കുറിച്ച്

    ചേട്ടന്റെ സിനിമയെക്കുറിച്ച്

    മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലളിതം സുന്ദരം. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായെത്തുന്നത്. വര്‍ഷങ്ങളായി ചേട്ടന്‍ ഇതിന് പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത് തന്നെ സിനിമയ്ക്ക് വേണ്ടിയായിരുന്നു. അത്രയും താല്‍പര്യമുണ്ട് സിനിമയോട്. എങ്ങും എത്താനാവതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടതിനെക്കുറിച്ച് മുന്‍പ് താരം പറഞ്ഞിരുന്നു. അവസാനനിമിഷമാണ് പല പ്രൊജക്ടുകളും നഷ്ടമായത്. ചേട്ടന്‍ നന്നായി ചെയ്യണേയെന്ന പ്രാര്‍ത്ഥനയാണ് ഇപ്പോഴുള്ളത്. ആ സിനിമയുടെ ഭാഗമാവാന്‍ കഴിയുന്നതിന്റെ സന്തോഷവുമുണ്ട്.

    മമ്മൂട്ടിക്കൊപ്പം

    മമ്മൂട്ടിക്കൊപ്പം

    മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കാത്തതെന്താണെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. ദി പ്രീസ്റ്റിലൂടെ അത് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. അഭിനയം തുടങ്ങിയ കാലം മുതല്‍ ആഗ്രഹിച്ച കാര്യം കൂടിയാണിത്. രണ്ടാംവരവിലാണ് ഇക്കാര്യം സഫലമാവുന്നത്്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയാത്തതിന് പല കാരണങ്ങളുണ്ടാവാം. അവസാനനിമിഷമാണ് പല പ്രൊജക്ടുകളും മാറിപ്പോവുന്നത്. അതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

    Recommended Video

    Manju warrier cute location scenes | FilmiBeat Malayalam
    96 നെക്കുറിച്ച്

    96 നെക്കുറിച്ച്

    96 റിലീസിന് ശേഷമാണ് അക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്. സിനിമയുടെ സംവിധായകനായ പ്രേംകുമാറാണ് ഒരു അവാര്‍ഡ് ചടങ്ങിനിടയില്‍ ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് എന്നെയാണെന്ന് പറഞ്ഞത്. എന്നാല്‍ എന്നിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്കായില്ല. അഅവര്‍ക്ക് ഡേറ്റ് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നേക്കൂടി അതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. അതേ നടക്കൂ. തൃഷയ്ക്കാണ് ആ സിനിമ വിധിച്ചത്. അവരത് നന്നായി ചെയ്തിട്ടുണ്ട്. എനിക്കും പ്രിയപ്പെട്ട സിനിമയാണ് 96.

    നാടനും മോഡേണും

    നാടനും മോഡേണും

    നാടന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല മോഡേണ്‍ വേഷങ്ങളിലും തിളങ്ങുന്നുണ്ട് മഞ്ജു വാര്യര്‍. ഒരേസമയം രണ്ടും ചെയ്യുന്നത് നല്ലതല്ലേയെന്ന് താരം ചോദിക്കുന്നു. കഥാപാത്രം എന്താവശ്യപ്പെടുന്നുവോ അതാണ് സിനിമയില്‍ കാണുന്ന രൂപം. ഏതിലാണോ കംഫര്‍ട്ട് ആ വേഷം ധരിക്കാനാണ് താല്‍പര്യം. മലയാളികള്‍ ഇത്രയധികം സ്‌നേഹിക്കുന്നതിന്റെ കാരണമറിയില്ല, അതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല. സ്വന്തം വീട്ടിലൊരാളായാണ് പലരും എന്നെ കാണാറുള്ളത്. ആ സ്‌നേഹം എവിടെച്ചെന്നാലും ലഭിക്കാറുമുണ്ട്.

    നിങ്ങളിലൊരാള്‍

    നിങ്ങളിലൊരാള്‍

    നിങ്ങളിലൊരാളായാണ് ഞാന്‍ ജീവിക്കുന്നത്. ലാളിത്യത്തോടെയുള്ള സംസാരവും പെരുമാറ്റവുമാണല്ലോയെന്ന് ചോദിച്ചപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. ഷൂട്ടില്ലാത്ത സമയത്ത് പ്രത്യേകിച്ച് ചിട്ടകളൊന്നുമില്ല. ഒഴിവുദിവസം ചെലവഴിക്കാനുള്ള രീതികളൊന്നുമില്ല. എല്ലാം സാധാരണപോലെ തന്നെയാണ്. ഷൂട്ടിങ്ങില്ലാത്ത ദിവസം അമ്പലത്തില്‍ പോവാറുണ്ട്. നിര്‍മ്മാണത്തില്‍ ചെറിയൊരു ചുവടുവെപ്പാണ്. വലിയ പ്ലാനുകളൊന്നും ഇപ്പോഴില്ലെന്നും താരം പറയുന്നു.

    വെല്ലുവിളി അതാണ്

    വെല്ലുവിളി അതാണ്

    എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളേയും ഒരുപോലെ സ്വീകരിക്കപ്പെടുന്നതാക്കി മാറ്റുകയെന്നതുള്ളത് വലിയ വെല്ലുവിളിയാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതായിരിക്കണം. അതാണ് ആഗ്രഹം. ലൂസിഫറിിലെ കഥാപാത്രത്തിന്റെ ജീവിതം സാധാരണക്കാരിയുടേത് പോലെയായിരുന്നില്ല. വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു അത്. അസുരനിലെ കഥാപാത്രം സാധാരണക്കാരിയായിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

    English summary
    Manju Warrier about her brother Madhu Warrier's movie passion
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X