For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണ്ണിമ ബെസ്റ്റ് ഫ്രണ്ടാണ്, ഇന്ദ്രന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് മഞ്ജു വാര്യര്‍!

  |

  അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഇതുവെരയായി റിലീസ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയൊരുക്കിയ മോഹന്‍ലാല്‍ എന്ന സിനിമയെ പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.

  സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

  വേട്ടയ്ക്ക് ശേഷം മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് മോഹന്‍ലാല്‍. സുനീഷ് വരനാടിന്റെ തിരക്കഥയില്‍ സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥന ആലപിച്ച ടൈറ്റില്‍ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിന് മുന്‍പേ തന്നെ ഗാനത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്ദ്രജിത്തിനൊപ്പം ഹാസ്യ വേഷത്തിലെത്തിയതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  Arya: പരിണയ വഴിയില്‍ ആര്യ കൈവിട്ട സീതാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നറിയാമോ? കാണൂ!

  ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍

  ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍

  ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും കഴിയുമെന്ന് ഇന്ദ്രജിത്ത് ഇതിനോടകം തന്നെ തെളിയിച്ചതാണ്. ഇന്ദ്രന്‍ ഹാസ്യം കൈകാര്യം ചെയ്ത സിനിമകളൊക്കെ തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. അമര്‍ അക്ബര്‍ അന്തോണിയും ക്ലാസ്‌മേറ്റ്‌സുമൊക്കെ കണ്ട് പ്രേക്ഷകരും മനസ്സ് നിറഞ്ഞ് ചിരിച്ചിരുന്നു.

  ചെറിയ കാര്യം മതി ചിരിക്കാന്‍

  ചെറിയ കാര്യം മതി ചിരിക്കാന്‍

  ചിരിക്കാന്‍ അത്ര വലിയ കാരണമൊന്നും വേണ്ട. നിസ്സാര കാരണം മതി. ഞങ്ങള്‍ രണ്ടുപേരും ഇങ്ങനെയുള്ളവരാണ്. അതിനിടയില്‍ ഹാസ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ അത് നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. മോഹന്‍ലാലില്‍ അഭിനയിക്കുമ്പോള്‍ ആ സന്തോഷം ലഭിച്ചിരുന്നു. വേട്ടയില്‍ ഗൗരവകരമായ വേഷമായിരുന്നു ഇരുവരും കൈകാര്യം ചെയ്തത്.

  പൂര്‍ണ്ണിമ അടുത്ത സുഹൃത്താണ്

  പൂര്‍ണ്ണിമ അടുത്ത സുഹൃത്താണ്

  ഇന്ദ്രന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഭാര്യ പൂര്‍ണ്ണിമ തന്റെ അടുത്ത കൂട്ടുകാരികളിലൊരാളാണ്. മോഹന്‍ലാല്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ പൂര്‍ണ്ണിമയും മല്ലിക സുകുമാരനും എത്തിയിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രാണയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും അവതാരകയായി പൂര്‍ണ്ണിമ എത്തുന്നുണ്ട്. മഴവില്‍ മനോരമയിലെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ വിജയകരമായി മുന്നേറുകയാണ്.

  ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിച്ചു

  ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിച്ചു

  സിനിമാജീവിതത്തില്‍ ഇതാദ്യമായാണ് മഞ്ജു വാര്യര്‍ ഹാസ്യ പ്രധാനമായ വേഷവുമായി എത്തിയത്. സേതുമാധവന്റെ ഭാര്യയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത അതേ ദിനത്തിലാണ് മീനുക്കുട്ടി ജനിച്ചത്. ജനനം കൊണ്ട് തന്നെ മോഹന്‍ലാല്‍ ആരാധികയായി മാറിയ മീനുക്കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

  English summary
  Manju Warrier about Mohanlal movie experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X