»   » മഞ്ജുവാര്യരുടെ പരസ്യം; ചിത്രീകരണം തുടങ്ങി

മഞ്ജുവാര്യരുടെ പരസ്യം; ചിത്രീകരണം തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

ഗോവ: സിനിമയിലേക്കുള്ള രണ്ടാം വരവ് അവിടെ നില്‍ക്കട്ടെ, മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. മഞ്ജു അഭിനയിക്കുന്ന കല്യാണ്‍ ജ്വല്ലറിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. സാക്ഷാല്‍ അമിതാഭ് ബച്ചനാണ് മഞ്ജുവനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത്.

മുംബയിലെ ദാദാസാഹബ് ഫാല്‍ക്കെ ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ്. വി എ ശ്രീകുമാറാണ് പരസ്യചിത്രം സംവിധാനം ചെയ്യുന്നത്. മറ്റ് ഭാഷകളില്‍ പ്രഭു, നാഗാര്‍ജ്ജുന, പുനിത്കുമാര്‍ എന്നിവരും മഞ്ജുവിന്റെ കൂടെയെത്തുന്നു. ഒന്നര കോടിയോളമാണ് പരസ്യചിത്രത്തിന്റെ നിര്‍മാണചെലവ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഞ്ജു വീണ്ടും അഭിനയരംഗത്ത് എത്തുന്നത്. നേരത്തെ അമിതാഭ് ബച്ചനും മഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപും ഒരുമിച്ച് അഭിനയിച്ച പരസ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യരെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്റ് അംബാസിഡറാക്കാനും നീക്കമുണ്ടായിരുന്നത്രെ. എന്നാല്‍ ദിലീപിന്റെ താല്‍പര്യക്കുറവ് കൊണ്ടാണ് അത് നടക്കാതെ പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Manju warrier

ബ്രാന്റ് അംബാസിഡറാവുന്നന്നതിന് പകരമായാണ് ബിഗ് ബിക്കൊപ്പം മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപിനെയും മഞ്ജുവിനെയും തങ്ങളുടെ പരസ്യത്തില്‍ ഒന്നിച്ച് അഭിനയിപ്പിക്കാനായിരുന്നു കല്യാണ്‍ ജ്വല്ലറിയുടെ തീരുമാനം. മഞ്ജുവിനൊപ്പം ദിലീപ് അഭിനയിക്കെല്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. ഒടുവില്‍ അമിതാഭ് ബച്ചനൊപ്പം മഞ്ജുവിനെ അഭിനയിപ്പിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഗോവയിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ഓണത്തിന് മുന്‍പേ പരസ്യം പ്രേക്ഷകരിലെത്തും. മഞ്ജുവാര്യരുടെ സിനിമയിലേയ്ക്കുള്ള മടക്കം അധികം വൈകില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവിനുള്ള കഥാപാത്രങ്ങളുമായി മൂന്നോളം ചിത്രങ്ങളാണ് തയ്യാറാകുന്നത്. പതിനാലു വര്‍ഷത്തെ വീട്ടമ്മ റോളിന് ശേഷമാണ് നൃത്തത്തിലൂടെയും പരസ്യചിത്രത്തിലൂടെയും മഞ്ജുവാര്യര്‍ വീണ്ടും സജീവമാകുന്നത്.

English summary
Popular Malayalam actress Manju Warrier and Bollywood megastar Amitabh Bachchan starring television advertisement shooting started in Goa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X