For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങള്‍ കണ്ണുതുറപ്പിച്ചു, മഞ്ജു വാര്യരും ബിഗ് ബിയും അഭിനയിച്ച പരസ്യം പിന്‍വലിച്ചു!

  |

  മുന്‍നിര സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ അഭിനയിച്ച പരസ്യചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് ട്രെന്‍ഡിങ്ങായി മാറാറുള്ളത്. ഇന്നത്തെ ഉപഭോക്തൃ സംസ്‌കാരത്തില്‍ പരസ്യ ചിത്രങ്ങള്‍ ചെലുത്തുന്ന സ്വാധീനം നിര്‍ണ്ണായകമാണ്. പുതിയ ഉല്‍പ്പന്നം, അതെന്തുമായിക്കൊള്ളട്ടെ വിപണിയിലെത്തുന്നതിന് മുന്‍പ് പരസ്യത്തിലൂടെ അത് ജനങ്ങള്‍ക്ക് സുപരിചിതമായി മാറിയിട്ടുണ്ടാവും. സിനിമ സംവിധാനം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമാണ് പരസ്യ ചിത്രങ്ങള്‍ ഒരുക്കുന്നത്. മികച്ച ആശയങ്ങള്‍ക്കായി തല പുകയ്ക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തുതീര്‍ക്കുകയെന്നതും ഭാരിച്ച കാര്യം തന്നെയാണ്. ചില പരസ്യങ്ങളാവട്ടെ വിവാദമായി മാറാറുമുണ്ട്.

  മെലിഞ്ഞുണങ്ങിയ രൂപം മാറ്റിക്കോ, കലാഭവന്‍ മണിയാവുന്നതിനായി സെന്തില്‍ നടത്തിയ ശ്രമങ്ങള്‍! കാണൂ!

  ചില ബ്രാന്‍ഡുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പരസ്യങ്ങളാണ്. അതിലഭിനയിച്ച താരങ്ങളും പ്രധാനപ്പെട്ട സ്ലോഗനുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി, വിശ്വാസം അതല്ലേ എല്ലാം, ഇങ്ങനെ പോകുന്നു ആ ക്യാപ്ഷനുകള്‍. മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ മാത്രമല്ല പരസ്യരംഗത്തും ഏറെ ഡിമാന്‍ഡാണ്. താരം അഭിനയിച്ച ഒട്ടുമിക്ക പരസ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുതായി പുറത്തിറങ്ങിയ ജ്വല്ലറി പരസ്യമാവട്ടെ തുടക്കം മുതല്‍ത്തന്നെ വിവാദമായി മാറുകയും ചെയ്തു.

  കളിയില്‍ തോറ്റ അര്‍ച്ചന സുശീലന്റെ തള്ള്! പേളിക്ക് വേണ്ടി തോറ്റുകൊടുത്തതാണത്രേ! എങ്ങനെ.. എന്തോ!

  മഞ്ജു വാര്യരുടെ പുതിയ പരസ്യം

  മഞ്ജു വാര്യരുടെ പുതിയ പരസ്യം

  ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും മാത്രമല്ല പരസ്യരംഗത്തും ഏറെ താരമൂല്യമുള്ളയാളാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. സ്റ്റൈലിഷ് ലുക്കുമായി താരം അഭിനയിച്ച പരസ്യങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ തന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കല്യാണിന്റെ ജുവലറി പരസ്യത്തിലും താരം അഭിനയിച്ചിരുന്നു. വ്യത്യസ്തമായ പരസ്യവുമായാണ് ഈ ബ്രാന്‍ഡ് എപ്പോഴും എത്താറുള്ളത്. വ്യത്യസ്തമായ പരസ്യവുമായി ഇത്തവണ എത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്.

  അമിതാഭ് ബച്ചനൊപ്പം

  അമിതാഭ് ബച്ചനൊപ്പം

  ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സാക്ഷാല്‍ അമിതാഭ ബച്ചനൊപ്പമായിരുന്നു മഞ്ജു വാര്യര്‍ ഈ പരസ്യത്തില്‍ പപ്രത്യക്ഷപ്പെട്ടത്. അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷക മനസ്സില്‍ പതിഞ്ഞ പരസ്യങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവുമായി ഇവരെത്തിയത്. ട്രസ്റ്റ് ക്യാംപയിനിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യം അടുത്തിടെയാണ് പുറത്തുവിട്ടത്.

  ബിഗ്ബിക്കൊപ്പം ശ്വേതയും

  ബിഗ്ബിക്കൊപ്പം ശ്വേതയും

  മലയാള പതിപ്പില്‍ അച്ഛനും മകളുമായി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമെത്തുമ്പോള്‍ മറ്റ് ഭാഷകളില്‍ അദ്ദേഹത്തിനൊപ്പമെത്തിയത് മകളായ ശ്വേതയാണ്. അദ്ദേഹത്തിന്റെ മകള്‍ അഭിനയിച്ച ആദ്യ പരസ്യം കൂടിയായിരുന്നു ഇത്. അച്ഛന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോ എന്ന് ആരാധകര്‍ നിരവധി തവണ ചോദ്യമുന്നയിച്ചിരുന്നുവെങ്കിലും എഴുത്തിനോടായിരുന്നു തനിക്ക് കൂടുതല്‍ ആഭിമുഖ്യമെന്നായിരുന്നു ശ്വേത പറഞ്ഞത്. അടുത്തിടെയാണ് ഈ താരപുത്രി അഭിനയിത്തില്‍ ഒരു പരീക്ഷണം നടത്താനായി തയ്യാറായത്. മികച്ച പ്രകടനം തന്നെയാണ് മകളും കാഴ്ച വെച്ചത്.

  രണ്ട് തവണ പെന്‍ഷന്‍ ക്രെഡിറ്റായപ്പോള്‍?

  രണ്ട് തവണ പെന്‍ഷന്‍ ക്രെഡിറ്റായപ്പോള്‍?

  പരസ്യം പുറത്തുവന്ന് അധികനേരമാവുന്നതിന് മുന്‍പ് തന്നെ പ്രതിഷേധവുമായി ബാങ്കിങ് രംഗത്തുള്ളവര്‍ മുന്നോട്ട് വന്നിരുന്നു. പ്രായമായ അച്ഛനേയും കൂട്ടി ബാങ്കിലെത്തുന്ന മകള്‍ ജീവനക്കാരോട് അച്ഛന്റെ പെന്‍ഷന്‍ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെ മാനേജരുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണ്. അദ്ദേഹത്തിന്റെ അരികിലെത്തിയപ്പോഴാണ് അറിയുന്നത് പെന്‍ഷന്‍ രണ്ട് തവണ ക്രഡിറ്റായെന്ന്. മുടങ്ങിയതല്ല മറിച്ച് രണ്ട് തവണ പെന്‍ഷന്‍ ക്രെഡിറ്റായതാണ് പ്രശ്‌നമെന്ന് ഇരുവരും മനസ്സിലാക്കുന്നു. ആരുമറിയില്ലല്ലോ ഇക്കാര്യം, അതിനാല്‍ തുക നിങ്ങള്‍ വെച്ചോളൂയെന്ന് മാനേജര്‍ പറയുമ്പോള്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നതാണ് പരസ്യം.

  തുടക്കത്തിലേ കല്ലുകടി

  തുടക്കത്തിലേ കല്ലുകടി

  ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പരസ്ത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്. എന്നാല്‍ അത് വെറും ഫിക്ഷന്‍ മാത്രമാണെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഈ സംബവത്തിന് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കാണിച്ച് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയിരുന്നു.

  ഫിക്ഷണല്‍ അറിയിപ്പോടെ

  ഫിക്ഷണല്‍ അറിയിപ്പോടെ

  വിവാദങ്ങള്‍ രൂക്ഷമായതോടെയാണ് ക്ഷമാപണത്തിനൊപ്പം ഫിക്ഷണല്‍ എന്നെഴുതിക്കാണിച്ച് പരസ്യം സംപ്രേഷണം തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഈ തീരുമാനത്തിനെതിരെയും വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെയാണ് വിവാദമായ ആ പരസ്യം പിന്‍വലിച്ചുവെന്നറിയിച്ച് പത്രക്കുറിപ്പ് പുറത്തുവന്നത്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രേഖാമൂലമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

  പരസ്യം പിന്‍വലിക്കുന്നു

  പരസ്യം പിന്‍വലിക്കുന്നു

  ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ക്കുണ്ടായ വേദനയില്‍ ബന്ധപ്പെട്ടവര്‍ നേരത്തെ തന്നെ ക്ഷമാപണം നടത്തിയിരുന്നു. അത്തരത്തില്‍ വിഷമമുണ്ടാക്കിയ പരസ്യം എല്ല്ാ മാധ്യമങ്ങളില്‍ നിന്നും പെട്ടെന്ന് തന്നെ പിന്‍വലിക്കുകയാണ്. ക്രിയേറ്റീവായി ചെയ്ത ഒരു ഫിക്ഷനായിരുന്നു ഇത്. ബോധപൂര്‍വ്വമായി ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

  വിവാദങ്ങള്‍ പുത്തരിയല്ല

  വിവാദങ്ങള്‍ പുത്തരിയല്ല

  ഇത്തരത്തില്‍ നേരത്തെയും നിരവധി പരസ്യങ്ങള്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. മഞ്ജു വാര്യര്‍ നഴ്‌സിന്റെ വേഷത്തിലെത്തിയ പരസ്യത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിപേക്ഷമുണ്ടെന്നാരോപിച്ച് നേരത്തെയും ഈ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

  മഞ്ജു വാര്യരുടെ തിരിച്ചുവരവ്

  മഞ്ജു വാര്യരുടെ തിരിച്ചുവരവ്

  ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലാതിരുന്ന മഞ്ജു വാര്യര്‍ പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു ശക്തമായ തിരിച്ചുവരവ് നടത്തിയത്. താരം അഭിനയിച്ച മിക്ക പരസ്യ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാംവരവിന് പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്നായിരുന്നു പരസ്യ ചിത്രത്തിലൂടെ താരത്തിന് ലഭിച്ച സ്വീകാര്യത. തിരിച്ചുവരവില്‍ ഒന്നിനൊന്ന് വ്യത്യസ്തമാര്‍ന്ന സിനിമകളാണ് താരത്തിന് ലഭിച്ചത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത് രണ്ടാം വരവിലായിരുന്നുവെന്ന് താരം തന്നെ തുറന്നുപറഞ്ഞിരുന്നു.

  പരസ്യരംഗത്തുനിന്നും സിനിമയിലേക്കെത്തിയവര്‍

  പരസ്യരംഗത്തുനിന്നും സിനിമയിലേക്കെത്തിയവര്‍

  പരസ്യരംഗത്തുനിന്നും സിനിമയിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. ദിലീപിനും മോഹന്‍ലാലിനും കരിയറിലെ എക്കാലത്തെയും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകരും ഈ രംഗത്തുനിന്നാണ് സിനിമയിലേക്കെത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ ഒടിയന്റെ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഈ രംഗത്തെ പ്രമുഖരിലൊരാളാണ്. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ വെച്ച് അദ്ദേഹം പരസ്യ ചിത്രങ്ങളൊരുക്കിയിരുന്നു.

  English summary
  Kalyan Jewellers Withdraws Controversial Ad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X