»   » സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കുസൃതികളുമായി മഞ്ജു വാര്യര്‍ വീണ്ടും

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കുസൃതികളുമായി മഞ്ജു വാര്യര്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ എക്കാലവും ഇഷ്ടപ്പെടുന്ന മഞ്ജു വാര്യര്‍ കഥാപാത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ അഭിരാമി. കുസൃതികളും വാശികളുമുള്ള അഭി. ആ അഭിയായി വീണ്ടുമെത്തുകയാണ് മഞ്ജു അടുത്ത ചിത്രത്തില്‍.

Read More: മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...


ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്ന ജോയ് ആന്റ് ദ ബോയി എന്ന ചിത്രത്തില്‍ 20 കാരിയായട്ടാണ് മഞ്ജു എത്തുന്നത് എന്ന വാര്‍ത്ത നേരത്തെ വന്നതാണ്. കഥാപാത്രത്തിന് വേണ്ടി മഞ്ജു തടികുറച്ചതായും കേട്ടിരുന്നു.


manju-warrier

ജോയ് എന്ന കഥാപാത്രമായി എത്തുന്ന മഞ്ജുവിന്റെ സ്വഭാവം അഭിരാമിയെ പോലെയായിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കളിയും തമാശകളും നിറഞ്ഞ ചിത്രത്തില്‍ ബോയി ആയി എത്തുന്നത് ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നിലൂടെ അരങ്ങേറ്റം കുറിച്ച സനുഷയുടെ സഹോദരന്‍ സനൂപാണ്.


കൊച്ചി ലുലുമാളിന്‍ ഇന്ന് (11-11-2015) നടക്കുന്ന ചടങ്ങില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും. തിരിച്ചുവരവില്‍ പക്വതയുള്ള സ്ത്രീകഥാപാത്രങ്ങള്‍ മാത്രം ചെയ്ത മഞ്ജുവിന്റെ ഒരു വേറിട്ട വേഷമായിരിക്കും ജോയി ആന്റ് ദ ബോയിയിലേത്.

English summary
Manju Warrier, who made a successful comeback to the industry with some strong roles, is going for a complete image makeover. Manju is portraying a complete fun-filled role in the upcoming movie Jo And The Boy. According to the team members of the movie, Manju's character Jo is much similar to her role in the blockbuster movie Summer In Bethlahem.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam