»   » ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് ആരാണെന്നറിയുമോ???

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് ആരാണെന്നറിയുമോ???

By: Nihara
Subscribe to Filmibeat Malayalam
പുലിമുരുകനും മുന്തിരിവള്ളിയും വിജയകരമായി ജൈത്രയാത്ര തുടരുന്നതിനിടയില്‍ മോഹന്‍ലാലിന്റെ അടുത്ത ചിത്രമേതെന്നറിയാന്‍ ഉറ്റുനോക്കുകയാണ് ആരാധകര്‍. മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോള്‍.

അടുത്തതായി അഭിനയിക്കുന്നത് ബി ഉണ്ണികൃഷ്ണന്റെ സിനിമയിലാണെന്നുള്ള കാര്യത്തെക്കുറിച്ച് ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്.മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് മഞ്ജു വാര്യരാണ്.

നിരവധി പ്രത്യേകതകളുണ്ട്

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തക്കുറിച്ച് അനൗണ്‍സ് ചെയ്തിട്ട് നാളുകളേറെയായി. റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
തമിഴിലെ യുവതാരങ്ങളായ വിശാലും ശ്രീകാന്തും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഹന്‍സികയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്.

മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തിലെ നായിക ആരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷക സമൂഹം. എന്നാല്‍ തന്റെ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നതെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചു. ഹന്‍സികയും തെലുങ്ക് അഭിനേത്രിയായ റാഷി ഖന്നയുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

പുലിമുരുകന്‍ സ്റ്റണ്ട് മാസ്റ്റര്‍ വീണ്ടും

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങളും നിയന്ത്രിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് മഞ്ജു വാര്യരാണ്.

പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍

ശരീരഭാരം കുറച്ച് പുതിയ മേക്കോവറുമായാണ് മോഹന്‍ലാല്‍ എത്തുന്നത. ഇതിനായി ശരീര ഭാരം കുറയ്ക്കുന്നതിനായി പൂമുള്ളിയില്‍ ആയുര്‍വേദ ചികിത്സയിലാണ് മോഹന്‍ലാല്‍.

English summary
We had earlier reported that director B. Unnikrishnan’s upcoming film will have Mohanlal in the lead along with Hansika, Vishal and Srikanth playing important roles. Now the latest update is that the makers of the movie have roped in Manju Warrier to play the role of female lead in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam