»   » മോഹൻലാലിനെ വിട്ടു, ലേഡി സൂപ്പർസ്റ്റാർ ഇനി പൃഥ്വിക്കൊപ്പം!!!

മോഹൻലാലിനെ വിട്ടു, ലേഡി സൂപ്പർസ്റ്റാർ ഇനി പൃഥ്വിക്കൊപ്പം!!!

Posted By:
Subscribe to Filmibeat Malayalam

സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവ് വിജയത്തിലേക്കുള്ള മടങ്ങി വരവായിരുന്നു. ഒന്നിനു പുറകെ ഒന്നായി നിരവധി സിനിമകളാണ് മഞ്ജുവിനെ തേടിയെത്തുന്നത്. ഇതോടെ മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായി വിലസുകയാണ് മഞ്ജു.

അതിനൊപ്പം മോഹന്‍ലാല്‍ നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണന്റെ സിനിമ 'വില്ലനി'ല്‍ മഞ്ജുവാണ് നായിക. എന്നാല്‍ മോഹന്‍ലാലിനെയും വിട്ട് മഞ്ജു പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.

prithviraj-and-manju-warrier

'ഗബ്രിയേലും മാലാഖമാരും' എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവിട്ടു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ വേണുവാണ് സംവിധാനം ചെയ്യുന്നത്.

വേണു ആദ്യമായി സംവിധാനം ചെയ്ത ദയ എന്ന സിനിമയില്‍ നായികയായി എത്തിയത് മഞ്ജു വാര്യരായിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് എന്ന മമ്മുട്ടി ചിത്രവും വേണു സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഫഹദ് ഫാസില്‍ നായകനാവുന്ന കാര്‍ബണ്‍ എന്ന സിനിമയും സംവിധാനം ചെയ്യുന്നത് വേണുവാണ്. അതിന് ശേഷമാണ് 'ഗബ്രിയേലും മാലാഖ'മാരും എത്തുന്നത്.

English summary
Manju warrior and prthviraj to join together
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam