»   » ബാബു ആന്റണിക്കും മഞ്ജു വാര്യരുടെ വോളിബോള്‍ പരിശീലനം

ബാബു ആന്റണിക്കും മഞ്ജു വാര്യരുടെ വോളിബോള്‍ പരിശീലനം

Posted By:
Subscribe to Filmibeat Malayalam

വേട്ടയ്ക്ക് ശേഷം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്‌പോട്‌സ് ഡ്രാമാ ഫിലിം കൂടിയാണ്. ചിത്രത്തില്‍ വോളിബോള്‍ കോച്ചിന്റെ വേഷമാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യര്‍ തന്റെ കരിയറില്‍ ആദ്യമയാണ് ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയിലില്‍ വോളിബോള്‍ പരിശീലിപ്പിക്കാന്‍ എത്തുന്ന മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന വന്ദന എന്ന കഥാപാത്രം ബാബു ആന്റണി അടക്കമുള്ളവരെയാണ് വോളിബോള്‍ പരിശീലിപ്പിക്കുന്നത്.

babu-manju

അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, മുരളീ ഗോപി എന്നിവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. മഞ്ജുവിനൊപ്പം ലെനയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹേമലത എന്ന ഐപിഎസ് ഓഫീസറിന്റെ വേഷമാണ് ലെന ചെയ്യുന്നത്.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കും. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Manju Warrier , Babu Antony in Deepu Karunakaran's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam