»   » അനുവാദം തന്നത് കമല്‍ സാറെന്ന് മഞ്ജു, ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മഞ്ജുവിന്റെ വിദേശ യാത്ര

അനുവാദം തന്നത് കമല്‍ സാറെന്ന് മഞ്ജു, ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മഞ്ജുവിന്റെ വിദേശ യാത്ര

By: സാൻവിയ
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അതിനിടെയാണ് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് മഞ്ജുവിനെ തേടിയെത്തുന്നത്. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിനായിരുന്നു മഞ്ജുവിന് അവാര്‍ഡ്.

അവാര്‍ഡില്‍ മഞ്ജു സന്തുഷ്ടയായിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ നടി അവാര്‍ഡ്ദാന ചടങ്ങില്‍ എത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതാണ് മഞ്ജു അമേരിക്കന്‍ യാത്ര വേണ്ടെന്ന് വയ്ക്കാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും മാറ്റി വെച്ച് നടി അമേരിക്കന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

അത്രയ്ക്കും ബുദ്ധിമുട്ടിലൂടെ

അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുമെന്നാണ് കരുതിയിരുന്നതെന്ന് മഞ്ജു പറഞ്ഞു. അത്രയും ബുദ്ധിമുട്ടിലൂടെയായിരുന്നു കടന്ന് പോയിരുന്നത്. എന്നാല്‍ സുഹൃത്തുക്കളായ മാര്‍ട്ടിനും ജോജുവും തന്ന ധൈര്യമാണ് എനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്ന് മഞ്ജു ചടങ്ങില്‍ വെച്ച് പറഞ്ഞു.

ആദ്യം നന്ദി പറയേണ്ടത്

എന്റെ ഗുരുനാഥനും ഞാനിപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ആമിയുടെ സംവിധായകനുമായ കമല്‍ സാറിനോടും ചിത്രത്തിന്റെ നിര്‍മാതാവ് ഹാഫിലിനോടുമാണ് ആദ്യം നന്ദി പറയേണ്ടത്. ഷൂട്ടിങിനിടെ ഇവിടേക്ക് വരാനുള്ള അനുവാദം തന്നത് ഇവരാണ്.

അവാര്‍ഡ് സമര്‍പ്പിക്കുന്നു

ഇന്ന് ഇവിടെയുണ്ടായിരുന്നുവെങ്കില്‍ ഈ അവാര്‍ഡ്ദാന ചടങ്ങില്‍ ഏറ്റവും സന്തോഷിക്കുന്നത് വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ളയാണ്. ഞാന്‍ എനിക്ക് ലഭിച്ച ഈ അവാര്‍ഡ് രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് മഞ്ജു ചടങ്ങില്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

മികച്ച നടിക്കുള്ള അവാര്‍ഡ്

മികച്ച നടിയായാണ് മഞ്ജുവിനെ തിരഞ്ഞെടുത്തത്. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയിത്തിലൂടെയാണ് നടിയെ തേടി മികച്ച നടിക്കുള്ള നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് എത്തിയത്.

മഞ്ജു- രണ്ടാം സാക്ഷി

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവിനെ രണ്ടാം സാക്ഷിയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുക്കൊണ്ട് തന്നെ മഞ്ജുവിന്റെ അമേരിക്കന്‍ ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അക്കാരണമല്ലെന്നും പുതിയ ചിത്രത്തിന്റെ തിരക്കുകളായിരുന്നു അമേരിക്കന്‍ യാത്ര ആദ്യം വേണ്ടെന്ന് വയ്ക്കാന്‍ മഞ്ജു തീരുമാനിച്ചത്.

English summary
Manju Warrier basks in NAFA glory as Dileep finds himself neck-deep in trouble.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam