»   » മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ഫയര്‍മാന്‍ എന്ന ചിത്രമൊരുക്കിയ ദീപു കരുണാകരന്‍ തന്റെ അടുത്ത ചിത്രത്തിനുള്ള പണിപ്പുരയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സ്‌പോര്‍ട്‌സ് ആശയത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.

ജയസൂര്യയുടെ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന രാജേഷ് പിള്ളയുടെ വേട്ടയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും അരുണ്‍ലാലാണ്.

മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

ഈ വര്‍ഷമിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായ ഫയര്‍മാന്‍ ഒരുക്കിയ ദീപു കരുണാകരനാണ് മഞ്ജുവിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2016 ഫെബ്രുവരിയില്‍ ആരംഭിയ്ക്കും

മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

സ്‌പോര്‍ട്‌സ് ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ പറയുന്നു. നേരത്തെ ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഹാപ്പി ജേര്‍ണിയ്ക്ക് തിരക്കഥയൊരുക്കിയതും അരുണ്‍ലാലാണ്. ഇതില്‍ ജയസൂര്യ അന്ധനായ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് എത്തുന്നത്.

മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

മഞ്ജു ചേച്ചി ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ചിത്രത്തിലേതെന്നും തിരക്കഥാകൃത്ത് പറഞ്ഞു. കഥ പകുതി കേട്ടപ്പോഴേക്കും ചേച്ചി ഓകെ പറഞ്ഞു. ഛക് ധേ ഇന്ത്യ പോലൊരു സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മഞ്ജു പറഞ്ഞത്രെ

മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

തിരക്കഥ അവസാനഘട്ട മിനുക്കു പണിയിലാണെന്നും പൂര്‍ത്തിയായശേഷം മറ്റ് കഥാപാത്രങ്ങളെ തീരുമാനിക്കുമെന്നും അരുണ്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

മമ്മൂട്ടിയ്ക്ക് ശേഷം മഞ്ജു വാര്യര്‍, ഫയര്‍മാന്‍ അല്ല, സ്‌പോര്‍ട്‌സ് താരം!!

വേട്ടയിലും വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മഞ്ജു ചേച്ചി എത്തുന്നത്. വേട്ടയില്‍ ശ്രീബാല എന്ന ഐപിഎസ് ഓഫീസറുടെ ഇമോര്‍ഷണല്‍ ജേണിയാണ് പറയുന്നത്. വിജയരാഘവന്‍ മഞ്ജുവിന്റെ അച്ഛനായി എത്തുന്നു. അച്ഛന്‍ മകള്‍ ബന്ധം കൂടെയാണ് സിനിമ

English summary
Manju Warrier is pushing boundaries with every film since her comeback. After being part of a road movie Rani Padmini and an investigative thriller Vettah, the actress' next will be a sports-themed movie. Fireman director Deepu Karunakaran will be helming the film scripted by Arunlal Ramachandran, who also penned Vettah.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam