»   » വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് മഞ്ജു വാര്യര്‍

വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് മഞ്ജു വാര്യര്‍

Posted By: Nihara
Subscribe to Filmibeat Malayalam

ബംഗലുരുവില്‍ പുതുവര്‍ഷത്തലേന്ന് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി മഞ്ജുവാര്യര്‍. തന്റെ ഫേസ് ബുക്ക് പേജിലാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തിയ ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ പ്രതികരണവും തന്നെ വേദനിപ്പിച്ചുവെന്ന് മഞ്ജു പറയുന്നു.

ബംഗലുരു നഗരത്തില്‍ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അസ്വസ്ഥമാക്കാത്ത പെണ്‍മനസ്സുകളില്ല. റോഡിലൂടെ നടന്നുവന്നിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. സമീപത്തെ വീട്ടിലെ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പുരോഗമനവാദം പ്രസംഗിക്കുന്നുണ്ടെങ്കിലും മനുഷ്യമനസ്സുകള്‍ മാറിയിട്ടില്ലെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

അഭിനയത്തില്‍ മാത്രമല്ല സമകാലീന സംഭവങ്ങളിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന അഭിനേത്രിയാണ് മഞ്ജു വാര്യര്‍. വിഷയത്തെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിലൂടെ താരം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ബംഗലുരു സംഭവത്തെക്കുറിച്ച് മഞ്ജു പ്രതികരിക്കുന്നു

പുതുവര്‍ഷത്തലേന്ന് ബംഗലുരുവില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണം തന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് മഞ്ജു. തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ച നിറത്തിലുള്ള ദുസ്വപ്‌നങ്ങള്‍ പോലെയാണ് തോന്നുന്നത്.

പെണ്‍കുട്ടികളെ ആക്രമിക്കുന്നതിനുള്ള സമ്മതപത്രമല്ല.

വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ ആക്രമിക്കുന്നതിനുള്ള സമ്മതപത്രമല്ല. നമ്മുടെ തെരുവുകളിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവം മാറണം.

ഭാരതീയ സംസ്‌കാരത്തിന് കളങ്കം

എല്ലായിടത്തും അഭിമാനത്തോടെ പറയുന്ന ഭാരതീയ സംസ്‌കാരത്തിനേറ്റ കളങ്കമാണ് സംഭവമെന്നും മഞ്ജു പറയുന്നു. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്.

ചിലരുടെ പ്രതികരണം ഏറെ വേദനിപ്പിച്ചു

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭിപ്രായം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും മഞ്ജു പറയുന്നു. രാത്രിയാത്രയും വസ്ത്രവും ആക്രമിക്കപ്പെടാനുള്ള ലൈസന്‍സ് അല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക എന്നും താരം ചോദിക്കുന്നു.

നിര്‍ഭയമായ ലോകമെന്ന വാഗ്ദാനം

നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് കഴിയുമോ എന്നും താരം ചോദിക്കുന്നു. ബംഗലുരു വിഷയത്തെക്കുറിച്ചുള്ള മഞ്ജുവിന്റെ പ്രതികരണം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Manju Warrier responses on Bengaluru incident.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam