twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റെ സിനിമയ്ക്ക് ടാക്‌സ് വേണ്ടെന്ന് മന്ത്രി

    By Aswathi
    |

    മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് സമൂഹത്തെ സ്ത്രീകള്‍ക്ക് വലിയ പ്രചോദനം നല്‍കിക്കൊണ്ടാണ്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു.

    ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജുവിന്റെ ടെറസിലെ കൃഷിയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് കുടുംബശ്രീ സംസ്ഥാന തലത്തില്‍ പച്ചക്കറി കൃഷി തുടങ്ങുകയും മഞ്ജു അതിന്റെ ബ്രാന്റ് അംബാസിഡറാകുകയും ചെയ്തു. ഇതോടെ മഞ്ജു അഭിനയിച്ച ഈ ചിത്രത്തിന് പുതിയൊരിളവും ലഭിച്ചു. ഹൗ അള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ടാക്‌സ് വേണ്ടെന്ന് മന്ത്രി എം കെ മുനീര്‍.

    manju-mk-muneer

    ചിത്രം സമൂഹത്തിന് നല്‍കിയത് നല്ലൊരു സന്ദേശമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടാക്‌സ് ഒഴിവാക്കിയത്. 15 മുതല്‍ 20 ശതമാനം വരെ ഇനി ടിക്കറ്റിന് ഇളവുണ്ടാകും. ലക്ഷ കണക്കിന് സ്ത്രീകളെ ബോധവത്കരിക്കാനും സമൂഹത്തിലെ താഴെ തട്ടിലുള്ള സത്രീകളെ വരെ സ്വാധീനിക്കുകയും ചെയ്യു ചിത്രമാണെന്നും എല്ലാവരും സിനിമ കാണണമെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

    സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ ടാക്‌സ് ഒഴിവാക്കുന്നത് ഇതാദ്യമായല്ല. നേരത്തെ മോഹന്‍ലാല്‍ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിനും സര്‍ക്കാര്‍ ടാക്‌സ് ഇളവ് നല്‍കിയിരുന്നു. മദ്യപാനത്തിന്റെയും പുകവലിയുടെയും ദോഷവശങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതായിരുന്നു സ്പിരിറ്റ്.

    English summary
    Manju Warrier film made tax free for having positive impact on society
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X