»   » പുതിയ വര്‍ഷത്തില്‍ മലയാളസിനിമ വാണിജ്യവിജയങ്ങളോടെ തുടങ്ങിയത് ശുഭസൂചനയാണെന്ന് മഞ്ജു വാര്യര്‍

പുതിയ വര്‍ഷത്തില്‍ മലയാളസിനിമ വാണിജ്യവിജയങ്ങളോടെ തുടങ്ങിയത് ശുഭസൂചനയാണെന്ന് മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെയിറങ്ങിയ പുതിയ സിനിമകളായ മെക്‌സിക്കന്‍ അപാരതക്കും അങ്കമാലി ഡയറീസിന്റെയും വിജയത്തില്‍ തന്റെ സന്തോഷം പ്രകടിപ്പിച്ച് മജ്ഞു വാര്യര്‍.

മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് സന്തോഷം പ്രകടിപ്പിച്ചത്. ഇരു സിനിമകളുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ ഇവയെ ഒരു പോലെ സ്വീകരിച്ചു കഴിഞ്ഞെന്നും മഞ്ജു പറയുന്നു.

 mexican-aparatha-angamali-diaries

മെക്‌സിക്കന്‍ അപാരത കാമ്പസിന്റെ ഗൃഹാതുരതയിലൂടെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു, അങ്കമാലി ഡയറീസ് പുതിയ മുഖങ്ങളുടെ അത്ഭുതപ്രകടനം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്.

ഇരു സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നടി അഭിനന്ദനം അറിയിച്ചിട്ടുമുണ്ട്. ടോവീനോയും ലിജോ ജോസ് പെല്ലിശ്ശേരിയും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും. പുതിയവര്‍ഷത്തില്‍ മലയാള സിനിമ വാണിജ്യ വിജയങ്ങളോടെ തുടങ്ങിയത് ശുഭസൂചനയാണെന്നും മഞ്ജു പറയുന്നു.

English summary
Manju warrier says feels happy to see both angamaly diaries and Mexican aparatha winning hearts

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam