»   » അനിശ്ചിതത്വങ്ങള്‍ക്ക് വിട!!! കമലിന്റെ ആമി മുന്നോട്ട്; വിദ്യയും പാര്‍വതിയുമല്ല? മഞ്ജു തന്നെ ആമി

അനിശ്ചിതത്വങ്ങള്‍ക്ക് വിട!!! കമലിന്റെ ആമി മുന്നോട്ട്; വിദ്യയും പാര്‍വതിയുമല്ല? മഞ്ജു തന്നെ ആമി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കമലിന്റ് ആമി മുന്നോട്ട്. മലയാളത്തിന്റെ കഥാകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി പ്രതിസന്ധിയിലായിരുന്നു. ചിത്രത്തില്‍ മാധവിക്കുട്ടിയായി ആരെത്തും എന്നതായിരുന്നു പ്രശ്‌നം. നേരത്തെ ചിത്രത്തിന് കരാറായിരുന്ന ബോളിവുഡ് താരം വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിലായിരുന്നു വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറിയത്.

വിദ്യായുടെ പിന്മാറ്റത്തോടെ മലയാളത്തിലെ പല പ്രമുഖ നായികമാരും ആമിയാകുമെന്ന് പറഞ്ഞ് കേട്ടെങ്കിലും കമല്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു. ഒടുവില്‍ കേട്ടത് മഞ്ജുവാര്യരുടെ പേരായിരുന്നു. അത് സത്യമാണെന്ന് കമലും ഉറപ്പിച്ചു. ചൊവ്വാഴ്ച എറണകുളം പ്രസ്‌ക്ലബില്‍ വച്ചാണ് കമല്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുമായി കമല്‍ ഏറെ ദൂരം മുന്നോട്ട് പോയതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം.

വിദ്യാ ബാലന് പകരം നിരവധി നായികമാരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടെങ്കിലും ഒന്നിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒടുവിലായി പറഞ്ഞുകേട്ടത് മഞ്ജുവാര്യരുടെ പേരായിരുന്നു. അത് സംവിധായകന്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായത്.

മലയാളിയായ ബോളിവുഡ് നായിക വിദ്യാ ബാലനെയായിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. ചിത്രത്തിനായി വിദ്യ തയാറെടുപ്പുകള്‍ നടത്തുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പെട്ടന്നാണ് തിരക്കഥ പഠിക്കുന്നതിനായി തനിക്ക് കുറച്ച് സമയം വേണമെന്ന് വിദ്യ ആവശ്യപ്പെട്ടത്. അധികം വൈകാതെ ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയെന്നും വാര്‍ത്ത വന്നു.

വിദ്യയുടെ പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കമല്‍ രംഗത്തെത്തിയത് തൊട്ടു പിന്നാലെയാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. വിദ്യാ ബാലന് ബിജെപിയോടുള്ള താല്പര്യമാണ് ചിത്രത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നിലെന്ന് ഇതോടെ വാര്‍ത്തകള്‍ വന്നു.

വിദ്യയുടെ പിന്മാറ്റത്തോടെ നിരവധി പേരുകള്‍ ആ സ്ഥനത്തേക്ക് നിര്‍ദേശിക്കപ്പെട്ടു. ജയറാമിന്റെ ഭാര്യ പാര്‍വതി ജയറാം ആമിയാകുമെന്ന് വാര്‍ത്തകള്‍ വന്നു. പാര്‍വതി അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് സംവിധായകന്‍ കമല്‍ പ്രതികരിച്ചില്ല. തൊട്ടു പിന്നാലെ തബു ആമിയാകും എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. ഇത് നിഷേധിച്ച് കമല്‍ രംഗത്തെത്തി. പിന്നീട് എന്ന് നിന്റെ മൊയ്തീന്‍ ഫെയിം പാര്‍വതിയുടെ പേരിലും വാര്‍ത്തയെത്തി.

ഏറ്റവും ഒടുവിലായി പറഞ്ഞു കേട്ട പേരാണ് മഞ്ജുവിന്റേത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അക്കാര്യം കമല്‍ ഉറപ്പിക്കുകയും ചെയ്തു. സ്ത്രീ പ്രാധാന്യമുള്ള സിനിമകളില്‍ ജീവസുറ്റ കഥാപാത്രങ്ങളെ പകര്‍ന്നാടിയിട്ടുള്ള മഞ്ജുവിന്റെ കരങ്ങളില്‍ ആമി സുരക്ഷിതയായിരുക്കുമെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് മഞ്ജുവിന്റെ ആമിക്കായി.

മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന 'ശ്രീചക്ര'ത്തില്‍ വിദ്യയായിരുന്നു നായിക. ബോളിവുഡിലേക്ക് വിദ്യാ ബാലന്‍ എത്തുന്നതിന് മു്‌നപായിരുന്നു അത്. ചിത്രം പാതിയില്‍ മുമടങ്ങി. പിന്നീട് പൃഥ്വിരാജിനേയു മീരാജാസ്മിനേയും നായികാനായകന്മാരാക്കി ലോഹിതദാസ് ചക്രം എന്ന പേരില്‍ സംവിധാനം ചെയ്യുകയായിരുന്നു.

English summary
Kamal conformed Manju Warrier will play the role Amy. He stated that in a press meet held at Ernakulam press club Tuesday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam