»   » ഭരത്ചന്ദ്രന്‍ ഐപിഎസിനോട് മത്സരിക്കാന്‍ മഞ്ജു ഒരുങ്ങുന്നു

ഭരത്ചന്ദ്രന്‍ ഐപിഎസിനോട് മത്സരിക്കാന്‍ മഞ്ജു ഒരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയുടെ പൊട്ടി തെറിക്കുന്ന ഡയലോഗുകളോട് മത്സരിക്കാന്‍ മഞ്ജുവിന്റെ ഐപിഎസ് കഥാപാത്രം ഒരുങ്ങുന്നു. കൊച്ചിയിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം.

യുവനായകനായ ജയസൂര്യയാണ് മഞ്ജു ഐപിഎസിന്റെ വില്ലനായി പ്രത്യക്ഷപ്പെടുന്നത്. ജയസൂര്യയുടെ സിനിമാ കരീയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ശക്തമായ ഒരു വില്ലന്‍ വേഷത്തെയാണ് ജയസൂര്യ അവതരിപ്പിക്കുക.

manju-warrier


എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് വിരങ്ങള്‍ ഒന്നും തന്നെയും പുറത്ത് വിട്ടിട്ടില്ല. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഒരു സൈക്കോ ത്രില്ലര്‍ ചിത്രത്തിലും ജയസൂര്യയും മഞ്ജും ഒന്നിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മൂവരുടേയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജു അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. മഞ്ജു വാര്യരും റീമ കല്ലിങ്കലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

English summary
manju warrier ips officer and jayasurya as villain new film coming

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam