»   » എല്ലാം ലളിതമായി തന്നെ, വ്യത്യസ്തമായി മഞ്ജുവിന്റെ വിഷു ആഘോഷം !!!

എല്ലാം ലളിതമായി തന്നെ, വ്യത്യസ്തമായി മഞ്ജുവിന്റെ വിഷു ആഘോഷം !!!

Posted By:
Subscribe to Filmibeat Malayalam

ഇത്തവണ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ വിഷു ആഘോഷിച്ചത് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമ 'വില്ലന്റ' സെറ്റില്‍ നിന്നുമായിരുന്നു.

സിനിമയിലേക്ക് തിരിച്ചെത്തിയതിന് ശേഷം മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറിന് തിരക്കോട് തിരക്കാണ്. അതിനിടയില്‍ വില്ലന്റെ ഷൂട്ടിങ് ലോക്കേഷനില്‍ മഞ്ജു ജോയിന്‍ ചെയ്തിരിക്കുകയാണ്.

വില്ലന്‍

അങ്ങനെ മോഹന്‍ലാല്‍ നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വില്ലനില്‍ മഞ്ജുവാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ഇന്നലെയാണ് സെറ്റിലെത്തുകയായിരുന്നു.

സിനിമ സെറ്റിലെ വിഷു ആഘോഷം

സിനിമയുടെ തിരക്കുമൂലം പലരും സിനിമ സെറ്റില്‍ നിന്നുമായിരിക്കും വിശേഷ ദിവസങ്ങളൊക്കെ ആഘോഷിക്കാറുള്ളത്. ഇത്തവണ മഞ്ജുവിന്റെ വിഷുവും അങ്ങനെയായിരുന്നു. വില്ലന്റെ ഷൂട്ടിങ്ങ് സെറ്റിലെത്തിയ മഞ്ജു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് വിഷു ആഘോഷിച്ചത്.

ചിത്രം പങ്കുവെച്ച് സംവിധായകന്‍

സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് തന്റെ ഫേസ്ബുക്ക് പേജിലുടെ മഞ്്ജു ലോക്കേഷനില്‍ എത്തിയതും വിഷു സദ്യ കഴിക്കുന്ന ചിത്രം പങ്കുവെച്ചത്.

മോഹന്‍ലാലിന്റെ ഭാര്യയായി

ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രം മാത്യു മഞ്ഞൂരാന്റെ ഭാര്യയായിട്ടാണ് മഞ്ജു അഭിനയിക്കുന്നതെന്നാണ് ചില വാര്‍ത്തകളില്‍ പറയുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍

മലയാള സിനിമയുടെ പ്രിയപ്പെട്ട രണ്ടു ത്ാരങ്ങളാണ് മോഹന്‍ലാലും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ആറാം തമ്പുരാന്‍ പോലുള്ള സിനിമയുണ്ടാക്കിയ തരംഗം ഇന്നും അതുപോലെ തന്നെ നില്‍ക്കുന്നുണ്ട്. മഞ്ജുവിന്റെ മടങ്ങി വരവിന് ശേഷം സത്യന്‍ അന്ത്യക്കാ്ട സംവിധാനം ചെയ്ത കുടുംബ ചിത്രം 'എന്നും എപ്പോഴും' എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മാത്രമല്ല അടുത്ത മോഹന്‍ലാല്‍ നായകനാകുന്ന 'ഒടിയന്‍' എന്ന സിനിമയിലും മഞ്ജു പ്രധാന കഥാപാത്രമായി തന്നെ എത്തുന്നുണ്ട്.

തിരക്കോട് തിരക്ക്

ഇന്നിപ്പോള്‍ മഞ്ജുവിനെ തേടി എത്തുന്നത് വലിയ ഓഫറുകളാണ്. അതിനാല്‍ തന്നെ താരത്തിന് തിരക്കോട് തിരക്കാണ്. എഴുത്തുകാരി കമലാദാസിന്റെ ജീവിതം പറഞ്ഞ് കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' യാണ് മഞ്ജുവിന്റെ അടുത്ത മറ്റൊരു സിനിമ.

ദ്രൗപദിയായി മഞ്ജു

എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇതിഹാസ സിനിമയാണ് രണ്ടാംമൂഴം. ചിത്രത്തില്‍ ദ്രൗപദിയായി അഭിനയിക്കുന്നത് മഞ്ജുവാണെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

English summary
Manju Warrier finally joined the sets of her upcoming project, the Mohanlal starring B Unnikrishnan movie, Villain....

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X