»   » മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

Posted By:
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കരുത്, റോജിന്‍ തോമസ് പറഞ്ഞത് താന്‍ സംവിധാനം ചെയ്യുന്ന ജോ ആന്റ് ദി ബോയി എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെയും സനൂപ് സന്തോഷിന്റെയും കഥാപാത്രത്തെ കുറിച്ചാണ്. മഞ്ജു അവതരിപ്പിയ്ക്കുന്ന ജോയെക്കാള്‍ പക്വത സനൂപ് എന്ന ബോയിക്കുണ്ട് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര്യ സംവിധായകനാകുകയാണ് ജോ ആന്റ് ദി ബോയിയിലൂടെ. ചിത്രത്തെ കുറിച്ച് സംവിധായകന് പറയാനുള്ളത് വായിക്കാം...

Also Read: പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

എന്‍ജിനിയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ ട്യൂട്ടറണ് ജോ എന്ന് വിളിക്കുന്ന ജോയല്‍ മേരി ജോണ്‍. മഞ്ജു വാര്യരാണ് ജോ ആയി എത്തുന്നതെന്ന് പറയേണ്ടതില്ലല്ലോ

മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

കുട്ടികളുടെ മനസ്സുള്ള ജോ, വളരെ കുട്ടിക്കാലം മുതല്‍ തന്നെ മനസ്സില്‍ കയറിക്കൂടിയ, ഒരിക്കലും നടക്കാത്ത സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങത്തിരിക്കുകയാണ്

മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

ആ യാത്രയില്‍ യാദൃശ്ചികമായിച്ചാണ് ജോ ക്രസ് എന്ന് പേരുള്ള ബോയിയെ കണ്ടു മുട്ടുന്നത്. സനൂപ് സന്തോഷാണ് ക്രിസ് എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

ക്രിസ് ജോയിയെ പോലെയല്ല. നല്ല പക്വതയുള്ള കുട്ടിയാണ്. ക്രിസുമായുള്ള അടുപ്പം ജോയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണ് ജോ ആന്റ് ദ ബോയി

മഞ്ജുവിനെക്കാള്‍ പക്വത സനൂപിനുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് നിര്‍മിയ്ക്കുന്ന ചിത്രം ക്രിസ്മസ് ആഘോഷത്തിന് തിയേറ്ററുകളിലെത്തും. സനൂപിനെയും മഞ്ജുവിനെയും കൂടാതെ, ലാലു അലക്‌സ്, സുധീര്‍ കരമന, സുനില്‍ സുഖദ, രേഖ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

English summary
Manju Warrier less mature than Master Sanoop In Jo And The Boy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam