»   » സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലും മഞ്ജുവില്ല

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലും മഞ്ജുവില്ല

Posted By:
Subscribe to Filmibeat Malayalam
Manju Warrier
തൃശൂര്‍: നടി മഞ്ജുവാര്യര്‍ നൃത്തരംഗത്ത് സജീവമായതോടെ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു വാര്‍ത്തയാണ് സിനിമയിലേക്കുള്ള ഒരു മടങ്ങി വരവ്. പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നുവെന്ന കാര്യം.

എന്നാല്‍ തന്റെ പുതിയ ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നില്ലെന്ന് സത്യന്‍ അന്തിക്കാട് തന്നെ വ്യക്തമാക്കിയതോടെ ആ പുക കെട്ടടങ്ങി. ന്യൂ ജനറേഷന്‍ നായകന്‍ ഫ ഹദ് ഫാസിലിന്റെ നായികയായിട്ടായിരിക്കും ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യ തിരിച്ചുവരികയെന്നായിരുന്നു വാര്‍ത്ത.

ഇതുവരെ നായികയെ തീരുമാനിച്ചിട്ടില്ല. അധികപക്ഷവും പുതുമുഖമായിരിക്കും. എന്തായാലും മഞ്ജു വാര്യര്‍ അല്ല നായിക. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ സിനിമയുടെ ചിത്രീകരണം ആഗസ്തില്‍ ആരംഭിക്കും. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ മഞ്ജുവിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു.

ഗുരുവായൂരില്‍ മഞ്ജു നടത്തിയ നൃത്ത പ്രകടനത്തിനുശേഷമാണ് തിരിച്ചുവരവുമായി ബന്ധപ്പെട്ട അഭ്യ്ൂഹങ്ങള്‍ ശക്തമാകാന്‍ തുടങ്ങിയത്. ബോളിവുഡ് സിനിമയായ കഹാനി എന്ന ചിത്രം ദിലീപ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമെന്നും അതിലെ പ്രധാനകഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നിരുന്നത്.

English summary
'Thats all rumours, Manju will not be my heroin', Says Sathyan Anthikkad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam