»   » ദിലീപിന്റെ കഹാനിയില്‍ മഞ്ജുവോ?

ദിലീപിന്റെ കഹാനിയില്‍ മഞ്ജുവോ?

Posted By:
Subscribe to Filmibeat Malayalam
Manju Warrier
വെള്ളിത്തിരയിലേക്ക് ഉടനെയൊന്നും ഒരുതിരിച്ചുവരവുണ്ടാകില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടില്ല. എന്നാല്‍ മഞ്ജുവിനെ ചുറ്റിപ്പറ്റിയുള്ള സിനിമാവിശേഷങ്ങള്‍ക്ക് ഇതുകൊണ്ടൊന്നും അവസാനമാകുന്നില്ല. മഞ്ജുവിനെ നായികയാക്കിക്കൊണ്ടുള്ള ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മഞ്ജുവിന്റെ ഭര്‍ത്താവും നടനുമായ ദിലീപ് തന്നെയാണ് ഈ സിനിമ നിര്‍മിയ്ക്കുന്നതെന്നും വാര്‍ത്തകളുണ്ട്. വിദ്യാ ബാലന്റെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ കഹാനിയുടെ റീമേക്കിലൂടെ മഞ്ജുവിനെ തിരിച്ചെത്തിയ്ക്കാനാണ് ആലോചനകള്‍ നടക്കുന്നത്. കഹാനിയുടെ നിര്‍മാതാക്കളില്‍ നിന്നും ചിത്രത്തിന്റെ അവകാശം വാങ്ങാന്‍ ശ്രമം നടക്കുന്നുണ്ടത്രേ. ഇത് ലഭിച്ചാല്‍ മഞ്ജു വാര്യരുടെ മടങ്ങിവരവ് ഉറപ്പാകുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിനയരംഗത്തേക്ക് മഞ്ജു തിരിച്ചെത്തുന്നതിന് ദിലീപ് അനുകൂലിയ്ക്കുന്നുവെന്നാണ് സൂചന. എന്നാല്‍ പുതിയ സിനിമയെക്കുറിച്ചുളഌകാര്യങ്ങള്‍ പുറത്തുവിടാന്‍ ദിലീപ് തയാറായിട്ടില്ല. ദിലീപിനോട് അടുത്തവൃത്തങ്ങളാണ് മഞ്ജു അഭിനയരംഗത്തേക്ക് മടങ്ങുന്ന വിവരം പുറത്തുവിട്ടത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു നൃത്തവേദിയിലേക്ക് തിരിച്ചെത്തിയത് സിനിമയിലേക്കുള്ള തിരിച്ചുവരുന്നതിന്റെ മുന്നോടിയാണെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ വീണ്ടും അഭിനയിക്കണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഗുരുവായൂരില്‍ കുച്ചിപ്പുടി അവതരിപ്പിച്ചതിന് ശേഷം മഞ്ജു വ്യക്തമാക്കിയത്.

നാലാം ക്ലാസില്‍ ചിലങ്കയണിഞ്ഞ മഞ്ജു നടിയായതിന് ശേഷവും നൃത്തത്തെ കൈവിട്ടിരുന്നില്ല. ഒടുവില്‍ വിവാഹശേഷം എല്ലാത്തിനോടും വിടപറഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ താരം ഏഴാംക്ലാസിലെത്തിയ മകളുടെ നൃത്തപഠനം കണ്ടാണ് വീണ്ടും ചിലങ്കയണിഞ്ഞത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam