»   » ദിലീപേട്ടന്‍റെ മാവേലി കൊമ്പത്ത് മനപ്പാഠമാക്കി, അബിക്ക ഓര്‍മ്മയായെന്ന് വിശ്വസിക്കാനാവുന്നില്ല: മഞ്ജു

ദിലീപേട്ടന്‍റെ മാവേലി കൊമ്പത്ത് മനപ്പാഠമാക്കി, അബിക്ക ഓര്‍മ്മയായെന്ന് വിശ്വസിക്കാനാവുന്നില്ല: മഞ്ജു

Posted By:
Subscribe to Filmibeat Malayalam

മിമിക്രി കാലകാരനും അഭിനേതാവുമായ അബി ഓര്‍മ്മയായെന്ന് വിശ്വാസിക്കാന്‍ കഴിയുന്നില്ലെന്ന് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം അബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് അബിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. പ്രേക്ഷകരെയും സിനിമാലോകത്തെയും ഏറെ വേദനിപ്പിച്ചൊരു വാര്‍ത്തയാണ് രാവിലെ പുറത്തുവന്നത്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ അബിക്ക് ് നിരവധി സിനിമാപ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. അബിക്ക ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിട്ടുള്ളത്.

അബിയുടെ വേര്‍പാട്

ആമിന താത്ത എന്ന ഒരൊറ്റ കഥാപാത്രം മതി അബി എന്ന കലാകാരനെ ഓര്‍ക്കാന്‍. ദിലീപ്, നാദിര്‍ഷ തുടങ്ങിയവരോടൊപ്പം മിമിക്രി അവതരിപ്പിച്ചാണ് അബി തന്റെ കാലജീവിതം ആരംഭിച്ചത്. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റില്‍ നിന്നും സ്റ്റേജ് പരിപാടികളിലേക്ക് ചുവടു മാറിയ ആമിന താത്തയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.

താരങ്ങളെ അനുകരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്

മിമിക്രി ആസ്വദിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖമാണ് അബിക്കയുടേത്. താരങ്ങളെ അനുകരിക്കുമ്പോള്‍ ആ മുഖത്ത് വരുന്ന ഭാവം കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

ആമിന താത്തയുടെ മുഖം മറക്കാന്‍ കഴിയില്ല

സ്റ്റേജ് പരിപാടികളുടെ സ്ഥിരം കഥാപാത്രമായ ആമിന താത്തയായി അബിക്കയെ അല്ലാതെ മറ്റൊരു മുഖത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അത്ര മേല്‍ പതിഞ്ഞു പോയൊരു കഥാപാത്രമാണ് അതെന്ന് താരം കുറിച്ചിട്ടുണ്ട്.

മാവേലി കൊമ്പത്ത് മനപ്പാഠമാക്കി

ദിലീപേട്ടന്റെയും നാദിര്‍ഷക്കയുടെയും കൂട്ടായ്മയില്‍ പിറന്ന ദേ മാവേലി കൊമ്പത്തിന്റെ എല്ലാ കാസര്‌റുകളും താന്‍ മനപ്പാഠമാക്കിയിരുന്നു. നേരിട്ട് പരിചയപ്പെട്ടപ്പോള്‍ ആരാധനയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

ഷെയിന്‍ അഭിനയിച്ചപ്പോള്‍ ലൊക്കേഷനിലെത്തി

വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ ഷെയിന്‍ നിഗം തന്നോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ അബി ലൊക്കേഷനിലേക്ക് ഓടി വന്നിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. കെയര്‍ ഓഫ് സൈറാബാനുവില്‍ മഞ്ജു വാര്യരും ഷെയിന്‍ നിഗവും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഒരു ഫോണ്‍വിളിക്കപ്പുറത്ത്

എന്നും ഒരു ഫോണ്‍ വിളിക്കപ്പുറത്തുണ്ടായിരുന്ന സത്യസന്ധമായ ഉപേദശങ്ങളും അഭിപ്രായങ്ങളും നല്‍കിയിരുന്ന അബിക്ക ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.

ആദരാഞ്ജലികള്‍

മിമിക്രി രംഗത്തെ കിരീടം വെയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍ നേരുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. അബിയോടൊപ്പമുള്ള ഫോട്ടോ സഹിതമാമഅ മഞ്ജു വാര്യര്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Manju Warrier prays homage to Abi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam