»   » മഞ്ജുനടനത്തില്‍ മതിമറന്ന് ക്ഷേത്രനഗരി

മഞ്ജുനടനത്തില്‍ മതിമറന്ന് ക്ഷേത്രനഗരി

Posted By:
Subscribe to Filmibeat Malayalam
Manju Warrier
ഗുരുവായൂരപ്പന് മുന്നില്‍ മതിമറന്ന് മഞ്ജു ആടിത്തിമര്‍ത്തപ്പോള്‍ മനംനിറഞ്ഞത് ആയിരങ്ങള്‍ക്ക്. നടനവേദിയിലെ പതിനാല് വര്‍ഷത്തെ വനവാസമവസാനിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ കുച്ചിപ്പുടിയ്ക്കായി ചിലങ്കയണിഞ്ഞത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നവരാത്രി നൃത്തോത്സവ സമാപനത്തിനാണ് ബുധനാഴ്ച രാത്രി മഞ്ജു നൃത്തമാടിയത്.

നടനവേദിയില്‍ ഭാവാഭിനയത്തിന്റെ സര്‍വവും പുറത്തെടുക്കുമ്പോള്‍ ആകലാവേദികളിലെ പഴയ മഞ്ജുവാണ് ആസ്വാദകരുടെ ഓര്‍മ്മകളിലിരമ്പിയെത്തിയത്. മംഗളത്തോടെ നൃത്തം പര്യവസാനിപ്പിച്ചപ്പോള്‍ മഞ്ജുവിനെ ഒരുനോക്കുകൂടികാണാന്‍ ആരാധകരുടെ പ്രവാഹമായി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും പണിപ്പെട്ടു.

സംവിധായകരായ സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, നടിമാരായ കെ.പി.എ.സി. ലളിത, പൂര്‍ണിമ ജയറാം, ബാബു എം.പാലിശേരി എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. മഞ്ജുവാര്യരുടെ അമ്മ ഗിരിജ, അച്ചന്‍ മാധവന്‍, സിനിമാതാരവും സഹോദരനുമായ മധു വാരിയര്‍, ഭാര്യ സബിത തുടങ്ങിയവരും എത്തി. ്. ഭര്‍ത്താവ് ദിലീപ് മുംബൈയില്‍ ആയതിനാല്‍ എത്തിയില്ല.

'ഈശ്വരനും എന്നെ സ്‌നേഹിക്കുന്നവരും നല്‍കിയ മധുരം പ്രസാദംപോലെ സ്വീകരിച്ചാണു ഞാന്‍ കണ്ണന്റെ മുന്നില്‍നിന്നു മടങ്ങുന്നത്. ഇനിയുള്ള ദിവസങ്ങളും ഈശ്വരന്‍ തീരുമാനിക്കും'- മഞ്ജു നൃത്തത്തിനുശേഷം പറഞ്ഞു. ഗുരുവായൂരപ്പന് മുന്നില്‍ നൃത്തമാടാന്‍ ചിലങ്ക അണിയുന്നതിനു മുന്‍പ് നടി മഞ്ജു കദളിപ്പഴംകൊണ്ട് തുലാഭാരം വഴിപാട് നടത്തി. അറുപത് കിലോ കദളി വേണ്ടിവന്നു. 1205 രൂപ ഇതിനായി തുലാഭാര കൗണ്ടറില്‍ അടച്ചു.

English summary
Manju Warrier, who is regarded as one of the finest actresses in Malayalam cinema ever, perform 'Kuchipudi' at Guruvayoor temple premises.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam