»   » മഞ്ജു വാര്യരുടെ രണ്ടാം അരങ്ങേറ്റം 24ന്

മഞ്ജു വാര്യരുടെ രണ്ടാം അരങ്ങേറ്റം 24ന്

Posted By:
Subscribe to Filmibeat Malayalam
Manju Warrier
നവരാത്രിയോടനുബന്ധിച്ച് ദേവസ്വം ആദ്യമായി സംഘടിപ്പിയ്ക്കുന്ന നൃത്തോത്സവത്തില്‍ പ്രശസ്ത നര്‍ത്തകികള്‍ അണിനിരക്കുന്നു. ഒക്ടോബര്‍ 15ന് ആരംഭിയ്ക്കുന്ന നൃത്തോത്സവം 24നാണ് സമാപിയ്ക്കുക.

മലയാളത്തിന്റെ പ്രിയ താരമായിരുന്ന മഞ്ജു വാരിയര്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം കണ്ണന്റെ തിരുനടയില്‍ രണ്ടാം അരങ്ങേറ്റം നടത്തുന്നതു നൃത്തോല്‍സവത്തിന്റെ സവിശേഷതയാകും. സമാപനദിനമായ 24നാണ് മഞ്ജു നൃത്തവേദിയിലെത്തുക. കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ സജീവമാകുന്നത്. മുമ്പ് ഭരതനാട്യമായിരുന്നു ഈ തൃശൂര്‍ക്കാരിയുടെ ഇഷ്ട ഇനമെങ്കില്‍, കുച്ചിപ്പുടി കൂടി പഠിക്കാനും അതിന്റെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്താനും തീരുമാനിക്കുകയാണുണ്ടായത്. പാര്‍വതി ജയറാം 20ന് നൃത്തം ചെയ്യും.

ദിവസവും വൈകിട്ട് ഏഴിന് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നൃത്തോത്സവം 15ന് വൈകിട്ട് ഏഴിന് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അറിയിച്ചു.

പാര്‍വതി ഓമനക്കുട്ടന്‍ മുഖ്യാതിഥിയാവും. ആദ്യ ദിവസമായ 15ന് ക്ഷേത്രകലാനിലയം കൃഷ്ണനാട്ടമാണ്. #16ന് കലാമണ്ഡലം ക്ഷേമാവതി, 17ന് ശ്രീലക്ഷ്മി ഗോവര്‍ധന്‍, 18ന് പല്ലവി കൃഷ്ണന്‍, 19ന് ഗീത രാധാകൃഷ്ണ, മുംബൈ, 21ന് അപര്‍ണ അച്യുതന്‍, 22ന് സുരഭി. എം. ഭരദ്വാജ്, ബാംഗ്ലൂര്‍, 23ന് ഡോ. കുമാര്‍. കെ. മൈസൂര്‍ എന്നിവരും നൃത്തം അവതരിപ്പിക്കും.

നാരായണീയം 425-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പി.കെ. ജയശ്രീ, ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരന്‍, ജി. മധുസൂദനന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. അറിയിച്ചു.

English summary
Manju Warrier would be performing Kuchippudi at Guruvayoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam