»   » ചങ്കല്ല.. ചങ്കിടിപ്പാണേ..! തരംഗമായി മോഹന്‍ലാല്‍ സിനിമയുടെ പ്രോമോ സോങ്ങ്! കാണൂ

ചങ്കല്ല.. ചങ്കിടിപ്പാണേ..! തരംഗമായി മോഹന്‍ലാല്‍ സിനിമയുടെ പ്രോമോ സോങ്ങ്! കാണൂ

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ ലാലേട്ടന്റെ ആരാധികയായി എത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ദിവസം ജനിച്ച മീനുക്കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനുക്കുട്ടി എന്ന കട്ട ലാലേട്ടന്‍ ഫാനായാണ് മഞ്ജു എത്തുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനാണ് എത്തുന്നത്. സുനില്‍ വാരനാട് തിരക്കഥയെഴുതുന്ന ചിത്രം ലാലേട്ടന്‍ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കുന്ന ചിതമായിരിക്കുമെന്നാണ് അറിയുന്നത്.

mohanlal movie

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റ പോസ്റ്റര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ലാലേട്ടനോട് മീനുക്കുട്ടിക്കുളള ഇഷ്ടം കാണിക്കുന്ന ചിത്രത്തിലെ പാട്ടുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പാടിയ പാട്ടിനായിരുന്നു കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ലാലേട്ടാ എന്നു തുടങ്ങുന്ന പാട്ട് സിനിമാ പ്രേമികളെല്ലാം തന്നെ നെഞ്ചോടു ചേര്‍ത്തൊരു പാട്ടായിരുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


മലയാളത്തില്‍ പുതിയ വെബ് സീരീസുമായി സി5!! 'ഉത്സാഹ ഇതിഹാസം' ഉടൻ...


ബാലചന്ദ്ര മേനോന്‍, സലീകുമാര്‍, അജു വര്‍ഗീസ് ,സൗബിന്‍ ഷാഹിര്‍, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായുളള ഒരു പ്രോമോ സാങ്ങ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ലാലേട്ടന് ആദരവ് നല്‍കികൊണ്ടുളള ഒരു ട്രിബ്യൂട്ട് ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. നടന്‍ നിവിന്‍ പോളിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ പാട്ട് പങ്കുവെച്ചത്. ചങ്കല്ല ചങ്കിടിപ്പാണേ എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനായ സാജിദ് യാഹിയയും പ്രകാശ് അലക്‌സും ചേര്‍ന്നാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്.കലിപ്പ് ലുക്കില്‍ ആസിഫ് അലിയെത്തുന്നു! ബിടെക്ക് ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം


ആരും വിശ്വസിക്കില്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം ഇല്ലാതെ; ടോമിച്ചന്‍ മുളകുപാടം

English summary
manju warrier's mohanlal movie promo song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X